വിവാഹ വേദിയില്‍ കാമുകനുവേണ്ടി തോക്കുചൂണ്ടി; റിവോള്‍വര്‍ റാണിയുടെ കല്ല്യാണം നടന്നു

എട്ട് വര്‍ഷത്തെ പ്രണയം. തന്നെ വേണ്ടാന്നുവെച്ച് മറ്റൊറരു പെണ്ണിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാമുകന് എട്ടിന്‍റെ പണിയാണ് കാമുകി കൊടുത്തത്. കാണ്‍പൂരിലാണ് സംഭവം നടന്നത്. ഈ വാര്‍ത്തയിലെ താരം വര്‍ഷ എന്ന പെണ്‍കുട്ടിയാണ്. മെയ് 15ന് കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതിനിടെ വര്‍ഷയും ഒരുസംഘം ആളുകളും വിവാഹവേദിയിലേക്ക് കടന്നുകയറുകയും തോക്കുചൂണ്ടി കാമുകനെ തട്ടിയെടുത്ത് സ്ഥലം വിടുകയുമായിരുന്നു. സംഭവം വലിയ വാര്‍ത്തയുമായി. ഇതിനുശേഷം കാമുകന്‍ അശോക് യാദവ് ഹമീര്‍പൂര്‍ ജയിലിലായി.

വിവാഹം ചെയ്യാനിരുന്ന പെണ്‍വീട്ടുകാര്‍ വഞ്ചാക്കുറ്റത്തിന് കേസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയിലിലായത്. ജൂലൈ 7നായിരുന്നു ജയില്‍ മോചനം. കാമുകനെ വിവാഹം ചെയ്യാന്‍ താന്‍ വലിയ ത്യാഗമാണ് സഹിച്ചതെന്ന് വര്‍ഷ പറയുന്നു. ആദ്യം കാമുകനെ തട്ടിയെടുക്കുകയും പിന്നീട് ജയിലില്‍ നിന്നും പുറത്തിറക്കാനും താന്‍ ഏറെ പണിപ്പെടേണ്ടിവന്നെന്നും വിവാഹശേഷം വര്‍ഷ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷയ്ക്കുവേണ്ടി ശിവസേന ഒരു എന്‍ജിഒ ആരംഭിച്ചിരുന്നു. അവരാണ് റിവോള്‍വര്‍ റാണി എന്ന പേര് നല്‍കിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളും സദ്യയും നല്‍കിയതും ശിവസേനയാണ്. എട്ടുവര്‍ഷത്തോളമായി ലിവിങ് റിലേഷനിലുള്ള വര്‍ഷയെ ഉപേക്ഷിച്ചാണ് അശോക് മറ്റൊരു വിവാഹത്തിനോരുങ്ങിയത്. എന്നാല്‍, സിനിമാ സ്‌റ്റൈലില്‍ വര്‍ഷ രംഗത്തെത്തിയതോടെ കാമുകന്‍ വര്‍ഷയ്ക്ക് സ്വന്തമായി. വര്‍ഷയ്‌ക്കെതിരെ അശോകോ കുടുംബമോ പരാതി നല്‍കിയിരുന്നില്ല.

Top