സ്‌പോട്‌സ് ഡെസ്‌ക്
മിലാൻ : ഇംഗ്ലീഷ് ക്ലബ് ലെസ്റ്റർ സിറ്റിയെ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിച്ച ഇറ്റലിക്കാരനായ പരിശീലകൻ ക്ലോഡിയോ റെയ്‌നേരിക്ക് ജന്മനാട്ടിലേക്കു ക്ഷണം. ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് റെയ്‌നേരിയെ ക്ഷണിച്ചത് ഇറ്റാലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് കാർലോ ടവേഷിയോയാണ്. റെയ്‌നേരിക്ക് ഏതു സമയത്തും ഇറ്റലിയുടെ കോച്ചാകാമെന്നാണ് ടവേഷിയോ പറയഞ്ഞത്. ഇറ്റലിക്കാരായ മികച്ച പരിശീലർക്ക് നൽകുന്ന എൻസോ ബിയർ സോട്ട് പുരസ്‌കാരം റെയ്‌നേരിക്കു സമ്മാനിച്ച ചടങ്ങിലാണ് ടവേഷിയോയുടെ അഭിപ്രായപ്രകടനം. 1982 ൽ ഇറ്റലിയെ ലോകകപ്പ് ചൂടിച്ച ബിയർ സോട്ടിന്റെ പേരിലുള്ള പുരസ്‌കാരമാണിത്. ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിയുടെ ഗോൾഡൻ പാം പുരസ്‌കാരവും ഇക്കുറി റെയ്‌നേരിക്കാണ് ലഭിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക