ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിക്കണമെന്നാഗ്രഹിച്ചാല്‍ ഇനി നേരെ ഏതെങ്കിലും സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക ഓടിയാല്‍ മതി. എന്താണെന്നല്ലേ….അടിപൊളി കഞ്ഞവെള്ളം മാര്‍ക്കറ്റില്‍ കിട്ടും. പഴയ കഞ്ഞിവെള്ളത്തിന്റെ നൊസ്റ്റള്‍ജിയ കാലമൊക്കെ മാറി…..ഇപ്പോ ഫൈവ്സ്റ്റാര്‍ പാക്കിലാണ് കഞ്ഞിവെള്ളം കിട്ടുന്നത്. എന്തായാലും ഇന്ത്യന്‍മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ സുലഭമാണ് ഈ കഞ്ഞിവെള്ളം.
. യുകെയില്‍ നിന്നുള്ള ഇറക്കുമതിയാണ് ഈ കഞ്ഞിവെള്ളം. റൂഡ് ഹെല്‍ത്ത് എന്ന ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് കഞ്ഞിവെള്ളം വിപണിയിലെത്തിച്ചിരിക്കുന്നത്. ശുദ്ധമായ പാലിന് തുല്യമായ ഉല്പന്നം എന്ന വിശേഷണമാണ് ഇവര്‍ നല്കിയിരിക്കുന്നത്. കഞ്ഞിവെള്ളം എന്ന് പറയുമ്പോ ചോറ് ഊറ്റിയ ശേഷമുള്ള വെള്ളം അതോപടി തന്നെ എന്നൊന്നും കരതേണ്ട്. ഇത്തിരി പച്ചവെള്ളവും പിന്നെ സൂര്യകാന്തി എണ്ണയുമൊക്കെയായ മോടിപിടിപ്പിച്ചിട്ടുണ്ട്. കുപ്പിയിലാക്കിയ കഞ്ഞിവെള്ളം താമസിയാതെ മലയാളികള്‍ക്കും ഉടനെ ലഭിക്കുമെന്ന പ്രതീക്ഷിക്കാം