ഇത് റിദ സെഹ്‌റ എന്ന മിററ്റിലെ മുസ്ലിം പെണ്‍കുട്ടി; കണ്ണുകാണില്ലെങ്കിലും ഭഗവത് ഗീഥ മുഴുവനും കാണാപാഠം പഠിച്ച് ഏഴു വയസുകാരി അത്ഭുതമാകുന്നു

കണ്ണുനിറയെ ഇരുട്ടാണെങ്കിലും അറിവിന്റെ ലോകത്ത് അത്ഭുതമാവുകയാണ് ഈ മുന്നാം ക്ലാസുകാരിയായ അന്ധവിദ്യാര്‍ത്ഥിനി. ജന്മനാ അന്ധയായ റിദ സെഹ്‌റ എന്ന മിററ്റിലെ മുസ്ലിം പെണ്‍കുട്ടിക്ക് ഭഗവത്ഗീത കാണാപ്പാഠമാണ്. ഏതുഭാഗം ചൊല്ലാന്‍ പറഞ്ഞാലും കൈകള്‍ കൂപ്പിയിരുന്ന് റിദ അത് ചൊല്ലും.

മീററ്റിലെ റെസിഡന്‍ഷ്യല്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിക്കുന്ന റിദ ഇന്നുവരെ ഭഗവത്ഗീത കണ്ടിട്ടില്ല. ജനിക്കുമ്പോള്‍ത്തന്നെ 80 ശതമാനം അന്ധതയുണ്ടായിരുന്ന റിദയെ ഗീത ചൊല്ലാന്‍ പഠിപ്പിച്ചത് സ്‌കൂളിലെ അദ്ധ്യാപകനാണ്. ഗീത ചൊല്ലിയാലും ഖുറാന്‍ ചൊല്ലിയാലും തനിക്ക് ഒരുപോലെയാണെന്ന് റിദ പറയുന്നു. ദൈവം നേരിട്ട് മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും തനിക്ക് കാണാനാവില്ലല്ലോ എന്ന് നിരാശയോടെ റിദ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീററ്റിലെ ജാഗൃതി വിഹാറിലെ ബ്രിജ് മോഹന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റിദ. ലോഹ്യ നഗറിലാണ് റിദയുടെ വീട്. കഴിഞ്ഞവര്‍ഷം നഗരത്തില്‍ നടന്ന ഗീതാപാരായണ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുമ്പോഴാണ് റിദയുടെ കഴിവ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ ശര്‍മ പറഞ്ഞു.

ഏതുവിഷയവും പെട്ടെന്ന് ഹൃദിസ്ഥമാക്കുന്ന കുട്ടിയാണ് റിദയെന്ന് അദ്ദേഹം പറഞ്ഞു. 30 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. ഇവരിലേറ്റവും മിടുക്കിയാണ് റിദയെന്നും പ്രവീണ്‍ ശര്‍മ പറഞ്ഞു. ഗീതയുടെ ബ്രെയ്‌ലി ലിപിയിലുള്ള കോപ്പി സ്‌കൂളില്‍ ലഭ്യമല്ലാത്തതിനാല്‍, പ്രവീണ്‍ കുട്ടികളെ അത് ചൊല്ലിപ്പഠിപ്പിക്കുകയായിരുന്നു.

Top