മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധം രേഖപ്പെടുത്തി റിമകലിങ്കല്‍

കൊച്ചി: മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധം രേഖപ്പെടുത്തി സിനിമാ താരം റിമകല്ലിങ്കല്‍. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ ചിത്രം ഫേയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് റിമ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമാ താരം മാവോയിസ്റ്റ് വേട്ടയില്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിരയുധയായ സ്ത്രിയും പത്തൊന്‍മ്പത് വെടിയുണ്ടകളുമെന്ന കുറിപ്പുതാഴെയാണ് അജിതയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഡോ ബിജു സംവിധാനം ചെയ്യുന്ന കാടുപൂക്കുന്ന കാലം എന്ന ചിത്രത്തില്‍ മാവോയിസ്റ്റ് വേഷത്തിലാണ് റിമ പ്രത്യക്ഷപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ കാട്ടില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്. പോലീസ് ഏറ്റുമുട്ടലിലാണ് കൊലപാതകമെന്നാണ് പോലീസ് ഭാഷ്യമെങ്കിലും നിരായുധരായ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top