ആഷിഖിന് ഞാനിപ്പോഴും പതിമൂന്ന് കാരി; റിമ കല്ലിങ്കല്‍ കുടുംബ ജീവിതത്തെ കുറിച്ച് മനസുതുറക്കുന്നു

കൊച്ചി: ആഷിഖ് അബുവമായുള്ള കുടുംബ ജീവതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിമാ കലിങ്കല്‍. ‘ഞാന്‍ കണ്ടുവന്ന രീതിയിലുള്ള വിവാഹജീവിതമല്ല ഞങ്ങളുടേത്. എനിക്കിതൊരു ലേണിങ് പ്രോസസാണ്. ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. എന്നെ ആഷിഖ് കാണുന്നത് ഒരു പതിമൂന്നുകാ രിയെപ്പോലെയാണ്’- മാസികയ്ക്കനുവദിച്ച് അഭിമുഖത്തിലാണ് റിക്ക മനസ് തുറന്നത്.

അഭിനേത്രിയാകണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ചെറുപ്പം മുതല്‍ റിമയ്ക്കുണ്ടായിരുന്നത്.
ബാംഗ്ലൂരില്‍ കോളജിലായിരുന്ന സമയത്ത് പഠിപ്പിക്കാന്‍ വന്ന കൊറിയോഗ്രോഫറാണ് തന്നിലെ നര്‍ത്തകിയെ കണ്ടെത്തിയതെന്നു റിമ പറയുന്നു. ഓഡിഷന്‍പോലും നടത്താതെ റിമയെ അവരുടെ കമ്പനിയില്‍ ചേര്‍ത്തു. ഡാന്‍സ് കമ്പനിയില്‍ ചേരാനുള്ള തീരുമാനം വീട്ടുകാര്‍ എതിര്‍ത്തു. വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന അവസ്ഥയായി. ഒടുക്കം, പറഞ്ഞിട്ടു കാര്യമില്ലെന്നു വീട്ടുകാര്‍ക്കു മനസ്സിലാകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ സ്വയം വിലകുറച്ചുകാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പല സാമൂഹിക വിഷയങ്ങളിലും ബോള്‍ഡായ നിലപാടെടുത്തിട്ടുള്ള റിമ പറയുന്നു. അര്‍ഹിക്കുന്ന മൂല്യം തങ്ങള്‍ക്കു നല്കാന്‍ സ്ത്രീകള്‍ തയാറാകണം. അമ്മയും ആഷിഖിന്റെ ഉമ്മച്ചിയും റിമയുടെ റോള്‍മോഡലാണ്. കുടംബത്തിന്റെ നിയന്ത്രണം സ്ത്രീയില്‍ നിക്ഷിപ്തമാണെന്ന് അനുഭവംകൊണ്ട് റിമ മനസ്സിലാക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം ഒരുപോലെ പങ്കിടുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്നാലും ആഷിഖ് കുറച്ചു കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നുണ്ട് – റിമ കൂട്ടിച്ചേര്‍ക്കുന്നു.

Top