കൊച്ചി: അക്രമത്തിനിരയായ നടിയെ അപമാനിച്ച് സിപിഎം ചാനലായ കൈരളിയും പിപ്പിളും രാവിലെ മുതല്‍ തുടര്‍ച്ചയായി നടിയെ അപമാനിക്കുന്ന തരത്തിലാണ് കൈരളി ഈ വിഷയം കൈകാര്യം ചെയ്തത്. പോലീസിന് നല്‍കിയ മൊഴിയെന്ന് പേരിലും അന്വേഷണത്തിന്റെ പേരിലുമാണ് കൈരളി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്. നടിയ്ക്ക് ഡ്രൈവറുമായുള്ള ബന്ധവും അന്വേഷിക്കുന്നുവെന്ന തരത്തിലും അശ്ലീലം കലര്‍ന്ന വാര്‍ത്തകളാണ് കൈരളി ചാലന്‍ ഈ വിഷയത്തില്‍ രാവിലെ മുതല്‍ നല്‍കുന്നത്. ബ്രേക്കിങ് ന്യൂസായി രാവിലെ മുതല്‍ കൈരളി ഈ വാര്‍ത്തകള്‍ നല്‍കുകയായിരുന്നു.
സുനിയും നടിയും തമ്മില്‍….എന്ന തലക്കെട്ടിലാണ് വ്യാജ വാര്‍ത്ത കൈരളിയു പീപ്പിള്‍ ചാനലും പുറത്ത് വിട്ടത്.
ഇതിനെതിരെ നടി റിമാ കല്ലിങ്കല്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
നലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു?
കൈരളി ഓണ്‍ലൈനില്‍ കമന്റിന് താഴെ നിരവധി പേര്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയട്ടും കൈരളിയിക്ക് ഒരു കൂസലുമില്ല. ജോണ്‍ബ്രിട്ടാസിനെതിരെ റിമാകല്ലിങ്കില്‍ ഫേയ്‌സ് ബുക്കില്‍ പ്രതിഷേധിച്ചതോടെയാണ് പലരും വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചത്. നാാലാംകിട മഞ്ഞ പത്രത്തെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് കൈരളി ഈ സംഭവം കൈകാര്യം ചെയ്തത്. ഇതാണോ പാര്‍ട്ടി ചാനല്‍. ഇരായായ സ്ത്രീ അപമാനിക്കുന്നത് ശരിയാണോ എന്നൊക്കെ കമന്റില്‍ വായനക്കാര്‍ ചോദിക്കുന്നുണ്ടെങ്കിലും തുടര്‍ വാര്‍ത്തകളിലും ഈ അപമാനിക്കല്‍ തുടര്‍ന്നു.