പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഹിന്ദി പരിഭാഷയുടെ പേരില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയ നടത്തുന്ന ട്രോളിംഗിനെ വിമര്‍ശിച്ച് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. ഈ പരിഹാസം മലയാളിയുടെ വിചിത്രസ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്നു റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധിയാണ്. ഒരു വ്യക്തിക്ക് ഭാഷയിലുള്ള പരിജ്ഞാനവും അറിവില്ലായ്മയും അയാളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒന്നും മനസ്സിലാക്കി കൊടുക്കുന്നില്ല. ഒരാളുടെ അറിവില്ലായ്മയെ പരസ്യവിചാരണയ്ക്ക് വിധേയമാക്കുന്ന മലയാളിയുടെ വിചിത്രസ്വഭാവമാണ് ശ്രീമതി ടീച്ചര്‍ മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവരോട് കാര്യത്തില്‍ മലയാളി കാട്ടിയിരിക്കുന്നതെന്നും റിമ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തില്‍ നടത്തുന്ന നിലവാരം കുറഞ്ഞ പരിഹാസങ്ങളും ചളിവാരിയെറിയലും എന്താണോ നമ്മുടെ യഥാര്‍ത്ഥലക്ഷ്യങ്ങള്‍, അതിന്റെ പ്രാധാന്യം കുറയ്ക്കാനേ വഴിയൊരുക്കൂ എന്നും റിമ കല്ലിങ്കല്‍ ഓര്‍മ്മിപ്പിക്കുന്നു.