കൊച്ചി: ഗായിക റിമ്മിടോമിയുടെ വീട്ടില്‍ കണക്കില്‍പെടാത്ത സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആദായ നികുതിവകുപ്പ് വ്യക്തമായ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയട്ടില്ല. കോടികളുടെ നികുതി വെട്ടിപ്പാണ് റിമ്മി ടോമി നടത്തിയതെന്നാണ് പ്രാഥമീകമായ വിവരങ്ങള്‍ പുറത്ത് വരുന്നത്. കോടകണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് വീട്ടില്‍ നിന്നുമാത്രം കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. വിദേശ കറന്‍സികളും പിടിച്ചെടുത്തവയില്‍ പെടുന്നുണ്ട്.
സ്റ്റേജ് ഷോകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലഭിക്കുന്ന പണം നികുതി വെട്ടിപ്പ് നടത്തി നിക്ഷേപങ്ങള്‍ നടത്തുകയായിരുന്നൊണ് സൂചനകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ വിദേശ പണമിടപാടിലും ഗായികയുടെ ഇടപെടല്‍ വ്യക്തമായതോടെയാണ് ആദായ നികുതി വകുപ്പ് പിടിമുറുക്കിയത്. റെയ്ഡ് നടക്കുമ്പോള്‍ തിരുവനന്തപുരത്തായിരുന്ന റിമ്മി ഉച്ചയോടെ ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു. റിമ്മിയുടെ സഹോദരനാണ് പലപ്പോഴും റിമ്മിയുടെ പണം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഇടപ്പള്ളിയിലുള്ള സഹോദരന്റെ വീട്ടിലും പരിശോധന നടത്തി.
അഡ്വ. വിനോദ് കുട്ടപ്പനും അടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ് കുരുവിളയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതു വ്യക്തമാക്കുന്ന രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയതായാണ് സൂചന. അഡ്വ. വിനോദ് കുട്ടപ്പന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി നടത്തിയതോടെ ആദായനികുതി വകുപ്പ് ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. സ്റ്റാച്യു ചിറക്കുളം റോഡില്‍ താമസിക്കുന്ന വിനോദ് കുട്ടപ്പന്റെ വസതിയിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്. രാവിലെ ആറിന് ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഇദ്ദേഹത്തിന്റെ എറണാകുളത്തുള്ള ബന്ധുവിന്റെ വസതിയിലും പരിശോധന നടന്നതായാണു വിവരം.
പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ് നെടുമങ്ങാട്ടുള്ള നൈറ്റിങ്ഗാള്‍ കോളജ് ഓഫ് നഴ്‌സിങ് എന്ന സ്ഥാപനം, കുരുവിളക്ക് കൈമാറ്റം ചെയ്തതുമായി ബ്ന്ധപ്പെട്ട് കണക്കില്‍പ്പെടാത്ത വന്‍ പണമിടപാട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നഴ്‌സിങ് കോളജ് കൈമാറ്റവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് വന്ന പണം പലവഴിക്കും ഒഴുകിയിട്ടുണ്ടെന്നാണ് വിവരം. ആദായനികുതിയില്‍നിന്ന് ഒഴിവാകുന്നതിന് വിദേശത്താണ് സ്ഥാപന കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ആദായനികുതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.