ബംഗള, മറാത്തി, ഹിന്ദി ഭാഷാകളില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍…

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ലോക് ഡൗണ്‍ ലംഘനത്തിന് ഇവരെ പ്രേരിപ്പിക്കുന്ന തീവ്ര സംഘനടകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. പായിപ്പാട്ടെ കൂട്ടം കൂടലില്‍ മുഹമ്മദ് റിഞ്ചു പറഞ്ഞ വിവരങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്. സംസ്ഥാനത്തുടനീളം ഇവര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഇവരെ ഇളക്കിവിടാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി. ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനി കൂട്ടം കൂടിയാല്‍ ഉടന്‍ അവരെ അറസ്റ്റ് ചെയ്യും.

Top