റിയോ പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; വെങ്കലവും ഇന്ത്യന്‍ താരത്തിന്

Mariyappan-Thangavelu

റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത് എം.തങ്കവേലു സ്വര്‍ണം നേടി. പുരുഷ ഹൈജമ്പിലാണ് എല്ലാവരെയും മറികടന്നുള്ള തങ്കവേലുവിന്റെ കുതിച്ചുചാട്ടം.

ഇന്ത്യന്‍ താരമായ വരുണ്‍ സിംഗ് ബാട്ടിക്കാണ് വെങ്കലം മെഡല്‍. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് മെഡലാണ് ഇന്ത്യന്‍ പട്ടികയിലുള്ളത്. അമേരിക്കന്‍ താരം സാം ഗ്ര്യൂവിനാണ് വെള്ളി മെഡല്‍. 21 വയസുകാരനായ മാരിയപ്പന്‍ തമിഴ്നാട് സേലം സ്വദേശിയാണ്. കുട്ടിക്കാലത്തുണ്ടായ കാറപകടത്തിലാണ് മാരിയപ്പന് ശാരീരിക അവശത സംഭവിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1972ല്‍ നീന്തലില്‍ മുരളീകാന്ത് പേട്കറും 2004ല്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജറിയയും ഇന്ത്യക്കായി പാരാലിമ്പിക്സ് സ്വര്‍ണം നേടിയിരുന്നു.

Top