ദേശീയ പുരസ്‌കാരം അഹങ്കാരിയാക്കി അവാർഡ് വാങ്ങിയത് പണം കൊടുത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഋഷി കപൂർ

സിനിമാ ഡെസ്‌ക്

ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താൻ പണം കൊടുത്ത് അവാർഡ് വാങ്ങിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ഋഷി കപൂർ. പണം കൊടുത്ത് അവാർഡ് വാങ്ങിയത് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലാണ് ഋഷി കപുർ അനുഭവം വിവരിച്ചിരിക്കുന്നത്.
തന്റെ പിതാവും ബോളിവുഡ് താരവുമായിരുന്ന രാജ് കപൂർ നായകനായ മേരാനാം ജോക്കർ എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കി. ദേശീയ പുരസ്‌കാര നേട്ടം തന്നെ അൽപ്പം അഹങ്കാരിയാക്കിയതായി ഋഷി കപൂർ പറഞ്ഞു.
1973ൽ ബോബി എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂർ നായകനായി അരങ്ങേറുന്നത് ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും അവാർഡുകളൊന്നും കിട്ടിയില്ല. അപ്പോൾ വാശിയായി ഒരു പ്രശസ്ത മാസികയുടെ അവാർഡ് പണം കൊടുത്തു വാങ്ങിഋഷി കപൂർ വെളിപ്പെടുത്തി. ആ സമയത്ത് അമിതാബ് ബച്ചൻ അധികം സംസാരിച്ചിരുന്നില്ല. സജ്ജീറിലെ അഭിനയത്തിന് ബച്ചൻ അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് തോന്നുന്നത്. എന്നാൽ ആ പുരസ്‌കാരം പണം കൊടുത്ത് ഞാൻ സ്വന്തമാക്കി. പിന്നീടൊരിക്കലും ഞാൻ അങ്ങനെ ചെയ്തിട്ടില്ലഋഷി കപൂർ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top