ഋഷിരാജ് സിങ് പണി തുടക്കി: സംസ്ഥാത്തെ 130 ബിയർ പാർലറുകളിൽ വ്യാജ ബിയറെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്; മിന്നൽ പരിശോധന നടത്താൻ നിർദേശം

rishiraj singh

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 130 ബിയർ – വൈൻ പാർലറുകളിൽ വീര്യം കൂടിയ വ്യാജ ബിയർ വിൽക്കുന്നതായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ ബിയർ – വൈൻ പാർലറുകളിൽ മിന്നൽ പരിശോധന നടത്താൻ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്കു കമ്മിഷണർ ഋഷിരാജ് സിങ് നിർദേശം നൽകി. ഈ പരിശോധനകളുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു വാട്‌സ് അപ് ഗ്രൂപ്പിൽ അപ്പപ്പോൾ ആഡ് ചെയ്യണമെന്ന നിർദേശവും ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. ക്രമക്കേട് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചു ഗ്രൂപ്പിലിടാൻ നിർദേശിച്ചിരിക്കുന്നതെന്നു കമ്മിഷണർ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.
ബാറുകളിലും ഷാപ്പുകളിലും പരിശോധന നടത്തുന്നതിനു കർശന നിർദേശങ്ങളാണ് ഋഷിരാജ് സിങ് പുറപ്പെടുവിച്ചിരിക്കുന്നത്. പരിശോധന നടത്താൻ പോകുന്ന സ്ഥാപനങ്ങളുടെ വിവരം മറ്റ് ഉദ്യോഗസ്ഥരുമായി പങ്കു വയ്ക്കരുത്. എക്‌സൈസ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറുമല്ലാതെ മറ്റാരും പരിശോധന നടത്താൻ പോകുന്ന സ്ഥാപനങ്ങളുടെ വിവരം മുൻകൂട്ടി അറിയരുത്. പരശോധനയ്ക്കിറങ്ങുമ്പോൾ സംഘത്തലവൻ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്.
സംഘത്തലവൻ പരിശോധനയുടെ വിവരങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ശേഷം അപ്പപ്പോൾ തന്നെ വാട്‌സ് അപ് ഗ്രൂപ്പിൽ ആഡ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനായി കർശനമായ നിർദേശങ്ങളാണ് കമ്മിഷണർ നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top