സിംഹം വരുന്നു !ഋഷിരാജ്‌ സിങ്ങിന്‌ ഡി.ജി.പി. പദവി

തിരുവനന്തപും: ആംഡ്‌ ബറ്റാലിയന്‍ എ.ഡി.ജി.പി: ഋഷിരാജ്‌ സിങ്ങിനു ഡി.ജി.പി. പദവി നല്‍കി. അദ്ദേഹത്തിന്റെ നിയമനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകും. വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ വിരമിച്ചതിനെത്തുടര്‍ന്നാണ്‌ ഡി.ജി.പി. പദവി ലഭിച്ചത്‌. 85 ബാച്ചുകാരായ ഋഷിരാജ്‌ സിങ്‌ രാജസ്‌ഥാന്‍ സ്വദേശിയാണ്‌. നെടുമങ്ങാട്‌ എ.എസ്‌.പി, കൊച്ചി, കോഴിക്കോട്‌ കമ്മിഷണര്‍, തിരുവനന്തപുരം ഡി.സി.പി, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എസ്‌.പി. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2008 മുതല്‍ 2013 വരെ സി.ബി.ഐ. ജോയിന്റ്‌ ഡയറക്‌ടറായിരുന്നു. ഗതാഗത കമ്മിഷണര്‍, വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. ഭാര്യ: ദുര്‍ഗേശ്വരി സിങ്‌.

Top