മനുഷ്യരാശിക്ക് ഭീഷണി!!! സമുദ്ര നിരപ്പ് ഉയരുന്നു; ഇന്ത്യയിൽ കൊച്ചി അടക്കം മൂന്ന് നഗരങ്ങൾ കടലിൽ മുങ്ങും, യുഎൻ റിപ്പോർട്ട്! 25 കോടി ജനങ്ങൾ അഭയാർത്ഥികളാകും

കാലാസ്ഥ വ്യതിയാനവും ആഗോള താപനവും ലോക രാജ്യങ്ങളിവ്‍ വൻ ഭീഷണി ഉയർത്തുന്നു എന്നാണ് റിപ്പോർട്ട്.കാർബൺ ബഹിർഗമനവും ആഗോള താപനവും ഇന്ത്യ, ചൈന. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങൾക്ക് വൻ നാഷം വിതക്കുമെന്ന് പഠന റിപ്പോർട്ട്. യുഎൻ സമിതിയുടെ കരട് റിപ്പോർട്ടിലാണ് ഭീതിജനകമായ വസ്തുതകൾ ഉൾപ്പെടുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതുമൂലം ഇന്ത്യയിൽ മൂന്ന് തീരനഗരങ്ങൾ വൻഭാഷണി നേരിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

കൊച്ചിയെ കടലെടുക്കും കൊച്ചി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങൾ കടലിനടിയിലാകും. കാലാവസ്ഥാ വ്യതിയാനം മൂലം ഏറഎ ഭീഷണിയാണ് ഈ നഗരങ്ങൾ നേരിടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മത്സ്യ സമ്പത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വഴിയുള്ള നാശനഷ്ടങ്ങളുടെ വർധന, കരകളെ കടലെടുക്കുന്ന പ്രവണത ഇതെല്ലാം ഈ വിനാശത്തിന്റെ സൂചനകളാണെന്ന് ഇന്റർഗവൺ‌മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരാർധഗോളത്തിലെ ജലത്തിന്റെ ഖരാങ്കത്തിൽ താഴെ ഊഷ്മാവിൽ സ്ഥിതിചെയ്യുന്ന പാളി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 30 ശതമാനത്തോളം ഉരുകി തീരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള താപനത്തെ തുടർന്ന് ഹിമപാളികളുടെ ഉരുകൽ അനിയന്ത്രിതമായി വർധിച്ച് വരികയാണ് ഇത് സമുദ്ര നിരപ്പ് ഉയരുന്നതിനും കരഭൂമി കടലെടുക്കുന്നതിനും കാരണമാകുമെന്നും പറയുന്നു. ഗ്രീൻലാൻഡും അന്റാർട്ടികയും ഭൂമിയിലെ രണ്ട് ഹിമപാളികളായ ഗ്രീൻലാൻഡിലും അന്റാർട്ടികയിലും ഒരു ശതാബ്ദത്തിനിടെ പ്രതിവർഷം 400 ബില്യൺ ടണ്ണാണ് ഉരുകിയത്. ഇതിൽ കുറവ് വരുന്നില്ലെങ്കിൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിലെ മിയാമി, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പിലെ ആംസ്റ്റർഡാം, വെനീസ്, ഹാംബർഗ് തുടങ്ങിയ നഗരങ്ങളും കടൽ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചെനയിൽ അരഡസൻ തീര നഗരങ്ങളും വൻ ഭീഷണിയാണ് നേരിടുന്നത്. 2100 ഓടെ ലോകത്ത് 25 കോടിയോളം ജനങ്ങൾ കിടപ്പാടംപോലുമില്ലാതെ അഭയാർത്ഥികളായി മാറുമെന്നും യുഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.

Top