എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങള്‍ കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ 92 ജീവനുകളാണ് രക്ഷിക്കാനായത്.

വാഹനപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്ന് കണക്കുകളില്‍ നിന്ന് കൃത്യമായി വ്യക്തമാണ്. 2022 സെപ്റ്റംബറില്‍ വാഹനാപകടങ്ങളില്‍ മരണം 365 ആയിരുന്നു. എന്നാല്‍ ഇതേ വര്‍ഷം സെപ്റ്റംബറില്‍ അവ 273 ആയി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അപേക്ഷിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ അപകടങ്ങളിലും മരണസംഖ്യയിലും വലിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 3664 അപകടങ്ങളില്‍നിന്ന് 340 മരണമാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം അവ 1606 അപകടവും 102 മരണവുമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top