വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത്‌ മോഷ്‌ടാവ്‌ അകത്തു കടന്നു; 25 പവന്‍ കവര്‍ന്നു

കോട്ടയം: വീടിന്‍െറഅടുക്കളവാതില്‍ തകര്‍ത്ത് കുറിച്ചിയില്‍ 25പവന്‍ കവര്‍ന്നു. സമീപത്തെ രണ്ടുവീടുകളില്‍ അടുക്കളവാതില്‍ കുത്തിപൊളിച്ച് മോഷണശ്രമവും നടന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിന് കുറിച്ചി മന്ദിരം കവലയില്‍ സി.എം.എസ് കോളജിലെ റിട്ട. പ്രഫസര്‍ യേശുദാസിന്‍െറ വീട്ടിലായിരുന്നു മോഷണം. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന യേശുദാസും ഭാര്യയും മോഷ്ടാവിനെ കണ്ടതിനത്തെുടര്‍ന്ന് ഫോണിലൂടെ അയല്‍വാസികളെ വിളിച്ചുവരുത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. കുറിച്ചി ആംഗ്ളിക്കന്‍ സഭ ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറയുടെ ബന്ധുവാണ് യേശുദാസന്‍. വീടിന്‍െറ അടുക്കളഭാഗത്തെ കതക് കുത്തിതുറന്ന് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണഭരണങ്ങളാണത് അപഹരിച്ചത്്. മോഷ്ടാവിനെ കണ്ടതോടെ മുന്‍വശത്തെ വാതില്‍ പൂട്ടിയശേഷം അയല്‍വാസികളെ വിളിച്ചുവരുത്തി തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് നാട്ടുകാരൂടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സമീപത്തെ കല്ലുങ്കല്‍ സജീവിന്‍െറയും കോമളന്‍െറയും വീടുകളില്‍ അടുക്കളവാതില്‍ കുത്തിതുറന്ന് അകത്തുകയറി തെരച്ചില്‍ നടത്തിയതായി കണ്ടത്തെി. തുടര്‍ന്ന് ചിങ്ങവനം പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം എസ്.ഐ കെ.പി.ടോംസണിന്‍െറ നേതൃത്വത്തില്‍ പുലര്‍ച്ചെവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഈമാസം 10ന് കുറിച്ചിയിലെ അടുക്കളവാതില്‍ കതക് പൊളിച്ച് നിരവധിവീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. അന്ന് കുറിച്ചി മന്ദിരം ബഥനി ആശ്രമത്തിനുസമീപം ചമ്പക്കുളം ജോസഫിന്‍െറ വീട്ടിലെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച രണ്ടരപവന്‍ സ്വര്‍ണാഭരണം അപഹരിച്ചിരുന്നു. കുറിച്ചി ഹോമിയോപ്പതി ഗവേഷണകേന്ദ്രം നഴ്സ് സാലി, കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ വാഴച്ചിറ ആന്‍ഡ്രൂസ്, തെക്കേപ്പറമ്പില്‍ ജോയി എന്നിവിരുടെ വീടുകളിലും മോഷണശ്രമം നടന്നിരുന്നു. പ്രദേശത്ത് മോഷണങ്ങള്‍ വ്യാപകമായിട്ടും പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കത്തതാണ് വീണ്ടും മോഷണം പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കതക് കുത്തിത്തുറന്നുള്ള മോഷണരീതി തുടര്‍ച്ചയായി നടത്തിയതിന് പിന്നില്‍ നാടോടിസംഘങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Top