വീടാക്രമിച്ച കൊള്ളസംഘത്തെ സാഹസികമായി നേരിട്ട പെണ്‍കുട്ടി; അക്രമികളെ തുരത്തും വരെ അവള്‍ പോരാടി നിന്നു; ഏതൊരച്ഛനും ആഗ്രഹിക്കും ഇതുപോലൊരു മകളെ കിട്ടാന്‍

മുംബൈ: ഇതുപോലൊരു മകളെ ലഭിക്കാന്‍ ഏതൊരു മാതാപിതാക്കളും കൊതിക്കും. പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാകുന്ന കഥകള്‍ കേള്‍ക്കുന്ന നാട്ടിലാണ് ഈ ഈ പെണ്‍കുട്ടികളുടെ വീരേതിഹാസ കഥകള്‍ ചരിത്രമായി മാറുന്നത്. ബീഹാറിലെ ബഗുസാരാരി ഗ്രാമത്തിലെ മൂന്നു പെണ്‍കുട്ടികളാണ് ഇപ്പോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
സക്കാര്‍ബറാ വില്ലേജിലെ ചെറുകിട വ്യവസായിയായ മഡാന്‍ പോഡാറിന്റെ വീടിനു നേരെയാണ് കൊള്ളസംഘത്തിന്റെ ആക്രണം ഉണ്ടായത്. സംഘത്തിലെ ആറു അംഗങ്ങളുടെ നേതൃത്വത്തിലാണ് വീട് ആക്രമിക്കാന്‍ എത്തിയത്. ഈ സമയം മഡാന്‍ പോഡാര്‍ വീടിനു പുറത്തായിരുന്നു. ഈ ആഴ്ച ആദ്യമായിരുന്നു വീടിനു നേരെ ആക്രമണം ഉണ്ടായത്. ഈ സമയം വ്യവസായിയുടെ ഭാര്യയും മൂന്നു പെണ്‍കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണം നടക്കുന്ന സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്തെത്തിയ അക്രമി പെണ്‍കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ തിരികെ ആക്രമിച്ച പെണ്‍കുട്ടികള്‍ ഗ്രാമീണരുടെ സഹായത്തോടെ അക്രമികളെ കീഴ്‌പ്പെടുത്തിയെങ്കിലും സംഘത്തിലെ അഞ്ചു പേര്‍ ഓടിരക്ഷപെട്ടു. ഇതില്‍ ഒരാളെ മാത്രമാണ് പൊലീസ് പിടികൂടിയത്.
വീടിന്റെ പിന്‍വാതിലിലൂടെ അകത്തു കയറിയ മോഷ്ടാക്കള്‍ പോഡാറിന്റെ ഭാര്യ നിര്‍മലദേവി, മകന്‍ രാഹുല്‍കുമാര്‍, മൂന്നു പെണ്‍കുട്ടികളായ കജാല്‍ കുമാരി, പൂജാ കുമാരി, മഹിമ കുമാരി എന്നിവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്്. അക്രമികളുടെ ശ്രദ്ധ പതിറിയപ്പോള്‍ പിന്‍വാതില്‍ തുറന്നു പുറത്തിറങ്ങിയ നിര്‍മല ദേവിയാണ് അക്രമികളുടെ പിടിയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ വഴിയൊരുക്കിയത്. ഇതോടെ അമ്മയെ പിടികൂടാന്‍ ശ്രമിച്ച അക്രികളുടെ ശ്രദ്ധപെണ്‍കുട്ടികളില്‍ നിന്നു മാറി. ഈ നിമിഷങ്ങള്‍ക്കിടെ പെണ്‍കുട്ടികള്‍ അപായബൈല്‍ മുഴക്കുകയായിരുന്നു. തുടര്‍ന്നു അപകടഭീഷണി കേട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ വീടുവളഞ്ഞു.
അപായചങ്ങല മുഴക്കിയതോടെ അക്രമികളില്‍ ഒരാള്‍ പിസ്റ്റള്‍ ഉപയോഗിച്ചു മഹിമയുടെ തലയില്‍ അടിച്ചു. രണ്ടാമതും ഇടിയാക്കാന്‍ ഒരുങ്ങിയതോടെ മഹിമ അക്രമിയുടെ കയ്യില്‍ നിന്നും പിസ്റ്റല്‍ പിടിച്ചു വാങ്ങുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ വീണ്ടും തോക്ക് ഉര്‍ത്താന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചു നിര്‍ത്തി. പ്രതികളും പെണ്‍കുട്ടികളും തമ്മില്‍ പിടിവലി നടന്നതോടെ നിമിഷങ്ങള്‍ക്കകം നാട്ടുകാര്‍ പ്രദേശത്ത് എത്തി. തുടര്‍ന്നു ഇവര്‍ അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മറ്റ് അക്രമികള്‍ ഓടിരക്ഷപെട്ടു. പിടിലായ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top