കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫാദര്‍ റോബിന് സ്വദേശത്തും വിദേശത്തുമായി കോടികളുടെ സ്വത്തുക്കള്‍. പോലീസ് ചോദ്യം ചെയ്യലിലാണ് റോബിന്റെ സാമ്പത്തീക സ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തായത്. പീഡനത്തിനിരയായ കുട്ടിയുടെ പേരില്‍ ഒരു കോടി രൂപ ഇയാള്‍ കുടുംബത്തിന് വാഹ്ദാനം നല്‍കിയിരുന്നു.
കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി പുരോഹിത വൃത്തിയിലൂടെ സമ്പാദിച്ചത് കോടികള്‍. ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണ് വടക്കുംചേരി വന്‍തുക കൈപ്പറ്റിയത്.
വടക്കുംചേരി എംഡി സ്ഥാനത്തിരിക്കുമ്പോള്‍ പത്രം ഫാരീസ് അബൂബക്കറിന്റെ കൈകളിലായിരുന്നു. ഇയാളില്‍ നിന്നും പത്രം തിരികെവാങ്ങി സഭയുടെ കൈകളിലേല്‍പ്പിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും തുക പറഞ്ഞുറപ്പിച്ചതും വടക്കുംചേരിയാണ്. വടക്കുംചേരി നിര്‍ദ്ദേശിച്ച രീതിയിലാണ് സാമ്പത്തിക കൈമാറ്റം നടന്നത്. ഇടപാടില്‍ വടക്കുംചേരിയുടെ കൈകളിലെത്തിയത് കോടികളാണ്. കോടികള്‍ കൈപറ്റിയത് സഭയുടെ അകത്തളങ്ങളില്‍ വാര്‍ത്തയായിരുന്നെങ്കിലും സ്വകാര്യവ്യക്തിയുടെ കയ്യില്‍ നിന്ന് പത്രം തിരികെ വാങ്ങാന്‍ സഹായം ചെയ്തയാളെന്ന നിലയില്‍ സഭാനേതൃത്വം മൗനം പാലിച്ചു.
കാനഡയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വടക്കുംചേരിയുടെ നേതൃത്വത്തില്‍ നിരവധിപേരെ നഴ്സിങ് ജോലിക്ക് വിദേശത്തേക്കയച്ചതിലും കോടികളാണ് വടക്കുംചേരിയുടെ കൈകളിലെത്തിച്ചത്. വിസയും മറ്റ് ചെലവുകളും സൗജന്യമാണെന്ന് പറയാറുണ്ടെങ്കിലും ജോലി ലഭിക്കുന്നവരില്‍ നിന്ന് വടക്കുംചേരി വന്‍തുക ഈടാക്കുകയാണ് പതിവ്. വിദേശത്ത് ജോലി ചെയ്യുന്നവരെ വടക്കുംചേരി നിരന്തരമായി സന്ദര്‍ശിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഇടനിലക്കാരനായി നിന്ന് ഇത്തരത്തില്‍ ലഭിച്ച കോടികളുപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരവെയാണ് ഫാദര്‍ പോലീസ് പിടിയിലായത്