ജമ്മു -കശ്മീരിലെ ഭീകരരെ നേരിടാൻ ഇനി സൈന്യത്തോടൊപ്പം യന്ത്രമനുഷ്യരും. പ്രദേശത്തെ പ്രശ്ന ബാധ്യത പ്രദേശത്ത് സൈന്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും ശേഷിയുള്ള തരത്തിലാണ് റോബോട്ടുകളെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
സൈനിക മേഖലയിൽ പുതിയ സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ പുതിയ പദ്ധതി.
544 റോബോട്ടുകളെ നിർമ്മിക്കാൻ സൈന്യത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യ കൊണ്ടു വരുന്നതിന്റെ ഭാഗമായാണിത്.
ഭീകരാക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിനും സൈന്യത്തെ സഹായിക്കുന്നതിനുമാണ് യന്ത്രമനുഷ്യന്റെ സഹായം തേടുന്നത്.
ഭീകര സ്വാധീനമുള്ള മേഖലയിൽ സൈന്യം നേരിട്ട് ഇടപെടുന്നതിനു മുൻപ് സഹചര്യങ്ങളെ കുറിച്ചു തൽസമയം വിവരം നൽകുന്നതിനും റോബോട്ടുകളുടെ സഹായം ഉണ്ടാകും.
ഇരുന്നൂറ് മീറ്റർ ദൂരത്തിൽ വെച്ചു തന്നെ നിയന്ത്രിക്കാനും വിവരങ്ങൾ കൈമാറാനും സാധിക്കും.
കൂടാതെ റോബോട്ടുകളിൽ ക്യാമറകളും അതുവഴി ദ്യശ്യങ്ങൾ ലഭിക്കുന്ന സംവിധാനവുമുണ്ട്.
പ്രധാനമായും യന്ത്ര മനുഷ്യന്റെ സഹായം നേടുന്നത് രാഷ്ട്രീയ റൈഫിള്‍സിനാണ്.
ഭീകര സ്വാധീനമുള്ള മേഖലയിൽ സൈന്യം നേരിട്ട് ഇടപെടുന്നതിനു മുൻപ് സഹചര്യങ്ങളെ കുറിച്ചു തൽസമയം വിവരം നൽകുന്നതിനും റോബോട്ടുകളുടെ സഹായം ഉണ്ടാകും.
ഇന്ത്യയിൽ മാത്രമായിരിക്കും റോബോട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. അതുപോലെ ഇന്ത്യൻ നിർമാതക്കളുമായി മാത്രമായിരിക്കും കരാറുകളിൽ ഏർപ്പെടുക.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്ന ‘ദക്ഷ്’ എന്ന വാഹനം സൈന്യം ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്.
സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
20 കിലോഗ്രാം വരെ വഹിക്കാനും പടിക്കെട്ടുകള്‍ കയറാനും സാധിക്കുന്നതാണ് ഇത്. മൂന്നു മണിക്കൂര്‍ വരെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.
കൂടാതെ ‘ദക്ഷ്’ 500 മീറ്റർ ദൂരത്തു നിന്നുവരെ പ്രവർത്തിപ്പിക്കാം.ഡിഫന്‍സന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് ഇത് രൂപകല്‍പന ചെയ്തത്