ലോകസിനിമയില്‍ വിസ്മയം സൃഷ്ടിച്ച ജയിംസ് ബോണ്ട് ചിത്രങ്ങളിലെ പ്രിയ നായകന്‍ ഇനി ഓര്‍മ്മ. 89 വയസ് ആയിരുന്നു. കാൻസറിനു ചികിത്സയിലായിരുന്ന റോജർ മൂർ സ്വിറ്റ്സർലൻഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു.
ജയിംസ് ബോണ്ട് വേഷത്തില്‍ എത്തുന്ന മൂന്നാമത്തെ നടനായിരുന്നു മൂര്‍. 1974 ല്‍ ഇറങ്ങിയ ലീവ് ആന്‍ഡ് ലെറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യത്തെ ബോണ്ട് സിനിമ. തുടര്‍ന്ന് ദി മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍, ദി സ്‌പൈ ഹൂ ലവ്ഡ് മി. മൂണ്‍റാക്കെര്‍, ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി, ഒക്ടോപസി എന്നീ ബോണ്ട് ചിത്രങ്ങളിലും റോജര്‍ മൂര്‍ വെള്ളിത്തിരിയില്‍ എത്തി.
ഇന്ത്യയില്‍ ചിത്രകരിച്ചിട്ടുള്ള ഏക ബോണ്ട് ചിത്രം മൂര്‍ അഭിനയിച്ച ഒക്ടോപസി ആണ്. പരസ്യമോഡലായി കരിയര്‍ ആരംഭിച്ച മൂര്‍ ടെലിവിഷന്‍ അഭിനേതാവില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2011 ല്‍ വന്ന എ പ്രിന്‍സസ് ഫോര്‍ ക്രിസ്മസ് ആണ് അവസാനമായി ഇദ്ദേഹം അഭിനയിച്ചത്.