മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ഇത് ഇലപൊഴിയും കാലം. വിരമിക്കല്‍ പ്രഖ്യാപിച്ച ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പിന്നാലെ മറ്റൊരു താരം കൂടി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നു.ഓപ്പണര്‍ ക്രിസ് റോജേഴ്സാണ് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം വിരമിക്കുന്നത്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം 38കാരനായ റോജേഴ്സ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും.
ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും കരിയറിലെ അവസാന ടെസ്റ്റിലാണ് റോജേഴ്സും വിരമിക്കുന്നത്. ആഷസ് പരമ്പരയില്‍ ഓസീസിന്റെ ടോപ് സ്കോററാണ് റോജേഴ്സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ കൂടി കളിച്ചിരുന്നെങ്കില്‍ ഓസ്ട്രേലിയക്കുവേണ്ടി കളിച്ചിരുന്നെങ്കില്‍ സ്റ്റീവ് വോയ്ക്കുശേഷം ഓസീസിനായി കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡ് റോജേഴ്സിന് സ്വന്തമാവുമായിരുന്നു.
35ാം വയസില്‍ ഓസ്ട്രേലിയന്‍ ടീമിലെത്തിയ റേജേഴ്സ് ഇതുവരെ 24 ടെസ്റ്റുകളില്‍ പാഡണിഞ്ഞു. അഞ്ച് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 42.86 ശരാശരിയില്‍ 1972 റണ്‍സാണ് റോജേഴ്സിന്റെ സമ്പാദ്യം.