ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ; വിസി യെ പുറത്താക്കണമെന്നാവശ്യപ്പെട്ട രോഹിത് വെമുലയുടെ മാതാവ് സമരം ആരംഭിച്ചു

ഹൈദരാബാദ്: രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദിയായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വി.സി അപ്പറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും രോഹിതിന്റെ സഹോദരനും ക്യാമ്പസ് ഗേറ്റിനുമുന്നില്‍ ധര്‍ണയാരംഭിച്ചു.

പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മോചിപ്പിക്കണമെന്നും രാധിക വെമുല ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എതിര്‍പ്പിനെ മറികടന്ന് വീണ്ടും ചുമതലയേറ്റ സര്‍വ്വകലാശാല വി.സി അപ്പറാവുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.സിയ്‌ക്കെതിരെ കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളും ഒരുവിഭാഗം അധ്യാപകരും നടത്തിയ സമരം സംഘര്‍ഷാവസ്ഥയിലായിരുന്നു. 35 പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളെ എല്ലാ തരത്തിലും പീഡിപ്പിച്ചുകൊണ്ട് അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍വ്വകലാശാല അധികൃതര്‍. സര്‍വ്വകലാശാലയിലെ വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യവും കാന്റീനിലെ ഭക്ഷണ വിതരണവുമെല്ലാം നിര്‍കത്തിവെച്ചിരിക്കുകയാണ്. ഇതിനെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് രോഹിത് വെമുലയുടെ അമ്മയും അപ്പറാവുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Top