
കൊച്ചി :റോജി എം ജോണ്‍, എന്‍ എസ് യുവിന്റെ ദേശീയ അധ്യക്ഷസ്ഥാനം രാജിവച്ചു അങ്കമാലിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്ക്കാന് സമയം തികയാതെ വന്നതിനാലാണ്, അങ്കമാലി എം എല്‍ എ ശ്രീ. റോജി എം ജോണ്‍, എന്‍ എസ് യുവിന്റെ ദേശീയ അധ്യക്ഷസ്ഥാനം രാജിവച്ചതെന്ന് പറയുന്നു.അഖിലേന്ത്യാ NSU അധ്യക്ഷ സ്ഥാനത്ത് നിന്നും കാലാവധി തീരുംമുമ്പേ മാറാനുളള തീരുമാനം അദ്ദേഹത്തിന്റെ കൂടെ ഉള്ളവര്‍ എതിര്‍ത്തു എങ്കിലും അങ്കമാലിയില്‍ എം എല്‍ എ എന്ന നിലയില്‍ കൂടുതല്‍ സമയം മണ്ഡലത്തില്‍ ചിലവഴിക്കുന്നതിനുവേണ്ടിയാണ് എന്‍ എസ് യു സ്ഥാനം രാജി വെച്ചത് . NSU ദേശീയ തലത്തില്‍ വലിയ ഒരു തിരിച്ച് വരവ് നടത്തിയത് റോജിയുടെ നേതൃത്വത്തിലാണ്. 500 ദിവസത്തിനുള്ളില്‍ വാരണാസിയുള്പ്പെടെ 34 സര്‍വ്വകലാശാലയില്‍ വിജയക്കൊടി പാറിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതക്കെതിരെ സമരം നയിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആശയും ആവേശവുമായി, ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ചു വരുമ്പോഴാണ് അടുത്ത നിയോഗം അദ്ധേഹത്തെ തേടിയെത്തിയത്. അങ്കമാലിയുടെ സ്വന്തം എം എല്‍ എ ആയ റോജി ഇനി മുഴുവന്‍ സമയവും അങ്കമാലിക്ക് വേണ്ടി പ്രവര്‍ത്തിക്കും .