മുംബൈ: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പെടുന്നതോടു കൂടി സൂപ്പര്‍ കാറുകള്‍ക്ക് വില കുറയും. സൂപ്പര്‍കാറുകള്‍ സ്വപ്നം കാണുന്ന ഇന്ത്യാക്കാര്‍ ബ്രക്‌സിറ്റിന് വേണം നന്ദി പറയാന്‍. കാരണം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ റോള്‍സ് റോയ്‌സ്, ബെന്റലി, ആഷ്ടന്‍ മാര്‍ട്ടിന്‍, റേഞ്ച് റോവര്‍, ഫെരാരി തുടങ്ങിയ കാറുകള്‍ക്ക് 20 ലക്ഷം മുതല്‍ ഒരു കോടി വരെ വില കുറഞ്ഞേക്കും.
ബ്രെക്‌സിറ്റിനെ തുടര്‍ന്ന് വരുന്ന വിനിമയ നിരക്കില്‍ പൗണ്ടിന് രൂപയുമായ മൂല്യ വ്യതിയാനം ഇറക്കുമതി ചെലവു ഇന്ത്യയില്‍ കുറയ്ക്കുന്നതാണ് കാരണമാകുന്നത്. ഈ അവസരം മുതലെടുത്ത് ബ്രിട്ടീഷ് കമ്പനികളും ഇറ്റലിയിലെ ഫെരാരിയും മറ്റും കൂടുതല്‍ ഉപഭോക്താക്കളെ പിടിക്കാന്‍ വില അഞ്ചു ശതമാനം മുതല്‍ 15 ശതമാനം വരെ കുറയ്ക്കാനുള്ള നീക്കത്തിലാണ്.
ബ്രിട്ടീഷ് നിര്‍മ്മിതമായ കാറുകള്‍ക്ക് വില രണ്ടു കോടിക്കു മുകളിലായിരുന്ന 2016-ല്‍ പോലും 200 യൂണിറ്റ് വില്‍പ്പന നടന്നതാണ്. യുകെയില്‍ നിന്നും സൂപ്പര്‍കാറുകളുടെ ഇറക്കുമതി കൂടുമ്പോള്‍ ഇറ്റാലിയന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയാകുകയും ചെയ്യും. മാര്‍ച്ചില്‍ റോള്‍സ് റോയിസും ഫെരാരിയും വില കുറച്ചിരുന്നു. റേഞ്ച് റോവര്‍ ഏപ്രില്‍ 1 മുതല്‍ പുതിയ വില പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി റോള്‍സ് റോയിസിനും ഫെരാരിക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ കൂടിയിട്ടുണ്ടെന്നാണ് കാര്‍ കമ്പനിയുടെ ഇട നിലക്കാരുടെ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സൂപ്പര്‍കാറുകളുടെ പ്രധാന പ്രതിസന്ധി ഇറക്കുമതി ചുങ്കമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നികുതി കാറുകളുടെ വില രണ്ടു കോടിക്ക് മുകളിലാക്കിയിരുന്നു. വില്‍പ്പനയില്‍ ഇത് വന്‍ ഇടിവ് വരുത്തി.കഴിഞ്ഞ ഏഴു വര്‍ഷമായിട്ട് 11 യുകെയില്‍ നിന്നുള്ള കാര്‍ ഇറക്കുമതി 11 മടങ്ങ് കൂടിയിരുന്നു. 2016-ല്‍ ഇന്ത്യാക്കാര്‍ വാങ്ങിയത് 3,372 ബ്രിട്ടീഷ് നിര്‍മ്മിത കാറുകളായിരുന്നു. 2015-നെ അപേക്ഷിച്ച് 15.8 ശതമാനം കൂടുതല്‍. 2009 ല്‍ ഇത് 309 യൂണിറ്റ് മാത്രമായിരുന്നു. യുകെ-യുടെ ഏഷ്യന്‍ വിപണിയില്‍ ഒമ്പതില്‍ നിന്നും എട്ടിലേക്ക് ഇത് ഇന്ത്യയെ ഉയര്‍ത്തുകയും ചെയ്തു.