നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് റോമാ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിര സാന്നിധ്യമായിരുന്നു താര സുന്ദരി റോമ. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ദിലീപ് എന്നിവര്‍ക്കൊപ്പം തകര്‍ത്ത് അഭിനയിച്ച ശേഷം പെട്ടെന്നായിരുന്നു റോമ സിനിമയില്‍ നിന്നും വിട്ടു നിന്നത്. പിന്നീട് ബാംഗ്ലൂരില്‍ പോയി സിനിമ ജീവിതത്തില്‍ നിന്നും ഇടവേളയില്‍ പ്രവേശിച്ച് ജീവിതം മുന്നോട്ടു നീക്കുകയായിരുന്നു റോമ. എന്നാല്‍ തന്റെ ഇടവേളയ്ക്കു ഇടയാക്കിയ കാരണങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് താരം മനസ് തുറക്കുന്നു.
ഒരേ ജനുസില്‍പ്പെട്ട അച്ചായത്തി വേഷം, അല്ലെങ്കിലും പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമര്‍ കാമുകിവേഷം ഇവയൊക്കെയാണ് എന്നെ പതിവായി തേടിയെത്തിയിരുന്നത്. തുടര്‍ച്ചയായി ഒരേ വേഷം തേടിയെത്തിയതോടെ മടുപ്പ് തോന്നിത്തുടങ്ങിയെന്നും അതാണ് ഒരു നീണ്ട ഇടവേളയെടുത്തതെന്ന് താരം പറഞ്ഞു. സിനിമയെ പൂര്‍ണ്ണമായും കൈവിടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് പുതിയ ചിത്രത്തിന് തയ്യാറായതെന്നും റോമ പറയുന്നു. തന്റെ റിലീസാവാനുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരസുന്ദരി ഇപ്പോള്‍. ദീപന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സത്യയില്‍ അതീവ ഗ്ലാമറസായിട്ടാണ് റോമാ പ്രത്യക്ഷപെടുന്നതെന്നു സിനിമാലോകത്ത് നിന്നും വാര്‍ത്തകള്‍ വന്നിരുന്നു.
നേരത്തെ കേരളത്തിലെ വിവാദമായ ടോട്ടല്‍ ഫോര്‍ യു സാമ്പത്തികതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസില്‍ പ്രതിയായ ശബരിനാഥിന് ആഭരണം, പണം എന്നിവ നല്കി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം. ഇക്കാലയളവില്‍ റോമാ മലയാള സിനിമാ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.