പഠിക്കാനായി കന്യാകാത്വം ലേലത്തിനുവച്ച യുവതിയുടെ കഥയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. അലക്‌സാണ്ട്ര കെഫ്രന്‍ എന്ന ഈ പതിനെട്ടുകാരി പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് കന്യാകത്വം വില്‍പ്പനയ്ക്ക് വച്ചത്.
2.5 ദശലക്ഷം ഡോളറിനാണ് (ഏകദേശം 17 കോടി രൂപ) അലക്‌സാണ്ട്ര തന്‌റെ കന്യകാത്വം വിറ്റത്. സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് എന്ന സ്ഥാപനം വഴി ഒരു ഹോംങ് കോംങ് ബിസിനസ്സുകാരന്‍ അലക്‌സാണ്ട്രയുടെ ആദ്യത്തെ രതിയനുഭവം ലേലത്തില്‍ വാങ്ങി.
‘എന്നെ ഉപേക്ഷിച്ച് പോകുന്ന ഒരാള്‍ക്ക് എന്‌റെ കന്യകാത്വം കൊടുക്കുന്നതിനേക്കാള്‍ സിന്‍ഡ്രല്ല എസ്‌കോര്‍ട്ടിന് വില്‍ക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. വേറേയും പെണ്‍കുട്ടികള്‍ ഈ രീതിയിലാണ് ചിന്തിക്കുന്നതെന്ന് തോന്നുന്നു,’ അലക്‌സാണ്ട്ര പറയുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി മാര്‍ക്കറ്റിംഗും ബിസിനസ്സും പഠിക്കാനാണ് അവര്‍ ഇത്തരം ഒരു വഴി കണ്ടെത്തിയത്. മാതാപിതാക്കള്‍ക്ക് വീട് വച്ച് കൊടുക്കണമെന്നും സ്വന്തമായി ബിസിനസ്സ് ആരംഭിക്കണമെന്നും പദ്ധതിയുണ്ട് അലക്‌സാണ്ട്രയ്ക്ക്.
അപരിചിതനായ ഒരാളുടെ കൂടെ പോകുമ്പോള്‍ എന്ത് സുരക്ഷയാണുള്ളതെന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ആലോചിച്ചില്ലെന്നായിരുന്നു മറുപടി.