സ്‌പോട്‌സ് ഡെസ്‌ക്
മാഴ്‌സിലെ: യൂറോ കപ്പ് ഫുട്‌ബോളിൽ പോളണ്ടിനെ തോൽപിച്ചു പോർച്ചുഗൽ സെമിയിൽ. ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു പോർച്ചുഗലിന്റെ ജയം. ഇത് അഞ്ചാം തവണയാണു പോർച്ചുഗൽ യൂറോ കപ്പിന്റെ സെമിയിലെത്തുന്നത്.
പോളണ്ടിനുവേണ്ടി റോബർട്ട് ലെവൻസ്‌കിയും പോർച്ചുഗലിനായി നെറ്റോ സാഞ്ചസും ഗോളുകൾ നേടി. 11 എന്ന സമനിലയിൽ മത്സരം അവസാനിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു.
യൂറോ കപ്പ് നോക്കൗട്ട് ഘട്ടത്തിൽഗോൾനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പതിനെട്ടുകാരനായ നേറ്റോ സാഞ്ചസ് സ്വന്തമാക്കി.
റൊണാൾഡോ, ലെവന്‌ഡോസ്‌കി, സാഞ്ചസ്, മിലിക്, മൗട്ടിനോ, ഗ്ലിക് എന്നിവർ പെനാൽട്ടി ഷൂട്ടൗട്ടിലെ മൂന്നു കിക്ക് ലക്ഷ്യത്തിലെത്തിച്ചു. പോർച്ചുഗലിന് വേണ്ടി നാലം കിക്ക് നാനി വലക്കകത്താക്കിയപ്പോൾ ബ്ലാസ്‌കികോവിസ്‌കികക്ക് അതിനു കഴിഞ്ഞില്ല.
അഞ്ചാം കിക്കും ലക്ഷ്യത്തിലെത്തിച്ച് ക്വാരസ്മ പറങ്കിപ്പടക്ക് സെമി ബർത്ത് നേടിക്കൊടുത്തു.
ബെൽജിയം – വെയ്ൽസ് മത്സരവിജയികളെ പോർച്ചുഗൽസെമിയിൽനേരിടും.