കേരള സന്ദര്‍ശനത്തില്‍ അനുഭവിച്ച മലയാളികളുടെ സ്‌നേഹം ഫേസ്ബുക്കിലൂടെ പങ്ക് വച്ച് ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ. കേരളത്തിലെത്തിയപ്പോള്‍ എടുത്ത രണ്ട് വീഡിയോകളാണ് തന്റെ ഔദേയാഗിക് ഫേസ്ബുക്ക് പേജില്‍ താരം പോസ്റ്റ് ചെയ്തത്.
താന്‍ സഞ്ചരിക്കുന്ന കാറ് കടന്നു പോകുന്ന വഴിയില്‍ തിങ്ങിക്കൂടി ആര്‍ത്തുവിളിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളുള്ള വീഡിയോയും നാഗ്ജീ രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന്റെയും വീഡിയോയാണ് റൊണാള്‍ഡീഞ്ഞോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24നാണ് റൊണാള്‍ഡീഞ്ഞോ കോഴിക്കോട് എത്തിയത്. നെടുമ്പാശ്ശേരിയിലെത്തിയ ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരത്തെ സ്വീകരിക്കാന്‍ ഇതുവരെ കാണാത്ത ജനക്കൂട്ടമാണ് കരിപ്പൂരെത്തിയത്. കരിപ്പൂരില്‍നിന്ന് താമസമൊരുക്കിയിരുന്ന കടവ് റിസോര്‍ട്ടിലേക്ക് അഞ്ഞൂറോളം ഇരുചക്രവാഹനങ്ങള്‍ താരത്തെ അനുഗമിച്ചു. നാഗ്ജി ഇന്റര്‍നാഷനല്‍ €ബ് ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കോഴിക്കോട്ടെത്തിയത്. വൊക്കേഷനല്‍ ഗേള്‍സ് എച്ച്എസ്എസും സന്ദര്‍ശിച്ചശേഷമായിരുന്നു അദ്ദേഹത്തന്റെ മടക്കം.