സ്പാനിഷ് ലീഗിൽ ഗോൾ വേട്ടയിൽ റെക്കോർഡിട്ട് ക്രിസ്ത്യാനോ റൊണാൾഡോ കുതിക്കുന്നു. 350 ഗോൾ എന്ന റെക്കോർഡോടെയാണ് സോഷ്യൽ മീഡിയയിലെ സൂപ്പർ താരമായ ക്രിസ്ത്യാനോയുടെ കുതിപ്പ്. സ്പാനിഷ് ലീഗിൽ സെൽറ്റ ഡി വിഗോയെ ഗോൾ മഴയിൽ മുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ പട്ടിയിൽ റെക്കോർഡ് തിക്ച്ചത.് മത്സരത്തിന്റെ 50 മിനിറ്റിനും 76 മിനിറ്റിനുമിടയിൽ നാല് തകർപ്പൻ ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്.
കളി 71 ന് റയൽ തൂത്തുവാരി. ഇതോടെ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ബാഴ്‌സയുമായുള്ള വ്യത്യാസം ഒമ്പത് പോയിന്റായി റയൽ കുറച്ചു. കഴിഞ്ഞ മത്സരത്തിൽ അത്‌ലിറ്റിക്കോ മാഡ്രിഡിനോടേറ്റ പരാജയത്തിന്റെ ഭാരം ഈ ജയത്തോടെ റയലില് നിന്നും ഒഴിഞ്ഞു. റയലിന്റെ ഹോം ഗ്രൗണ്ടിൽ വച്ചു നടന്ന മത്സരത്തിൽ പരുക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂപ്പർ താരം ഗരത് ബെയ്‌ലും ഗോൾ നേടി തിരിച്ചു വരവ് ആഘോഷമാക്കി. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള റയലിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ആദ്യാവസാനം നിറഞ്ഞു കളിച്ച റൊണാൾഡോ ലീഗിലെ ഗോൾ നേട്ടം 27 ആയി ഉയർത്തി.