മഡ്രിഡ്: റയലിലെ ഗോള്‍ വേട്ടയില്‍ റൗള്‍ഗോണ്‍സാലസിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് ലാ ലിഗയില്‍ ഹോം മത്സരത്തിനിറങ്ങിയ റയല്‍ മഡ്രിഡ് 3^0ന് ലെവാന്റയെ വീഴ്ത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോ ഒരു ഗോളടിച്ച് റയലിനുവേണ്ടിയുള്ള ഗോള്‍നേട്ടം 324ല്‍ എത്തിച്ചത്. മാഴ്‌സലോ, ജെസി റോഡ്രിഗസ് എന്നിവരുടെ വകയായിരുന്നു ശേഷിച്ച ഗോളുകള്‍.