സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതു വാതായനങ്ങള്‍ തുറക്കുകയാണ് റോഷ്ണി മിസ്ബ എന്ന ഇരുപത്തിരണ്ട്കാരി. 250സിസി ബൈക്കില്‍ ഡല്‍ഹിയില്‍ കറങ്ങി നടക്കുന്ന ഇവര്‍ റോഡിലും സോഷ്യല്‍ മീഡിയയിലും താരമാകുകയാണ്. ഹൈ ഹീല്‍ഡ് ബൂട്ടുകളും കറുത്ത ലെതര്‍ ജാക്കറ്റും ശിരോവസ്ത്രവും ഹെല്‍മറ്റുമണിഞ്ഞ് കടുംചുവപ്പ് നിറത്തിലുള്ള ബൈക്കിലാണ് റോഷ്നിയുടെ കറക്കം. ‘ഹിജാബി ബൈക്കര്‍’ എന്ന് ഇതിനകം വിളിപ്പേരും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ അറബ് ഇസ്ലാമിക് കള്‍ച്ചര്‍ വിദ്യാര്‍ത്ഥിനിയാണ് ഈ ഹിജാബി ബൈക്കര്‍.
മറ്റു പെണ്‍കുട്ടികള്‍ ഗിയറില്ലാത്ത സ്‌കൂട്ടി ഓടിക്കുന്നത് കാണുമ്പോഴും, വലിയ ബൈക്കുകളാണ് റോഷ്നിയെ ആകര്‍ഷിച്ചത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്കോടിച്ചത്. പിതാവിന്റെ മോട്ടോര്‍സൈക്കിളിലും കുറെകാലം ചുറ്റിനടന്നു. ജാമിയയില്‍ ചേര്‍ന്നയുടന്‍ ബജാജ് അവന്‍ജര്‍ ക്രൂസര്‍ 220 വാങ്ങി. ചെറിയ ചെറിയ ജോലികളിലൂടെ സമ്പാദിച്ച പണവും അച്ഛന്‍ നല്‍കിയ പണവും ചേര്‍ത്താണ് ആദ്യ ബൈക്ക് വാങ്ങിയത്.
അഞ്ച് മാസം കഴിഞ്ഞപ്പോള്‍ ബൈക്ക് വിറ്റ് റോയല്‍ എന്‍ഫീല്‍ഡിലേക്ക് കൂടുമാറി. എങ്കിലും സ്‌പോര്‍ട്‌സ് ബൈക്കുകളോടുള്ള കമ്പം അവളെ തിരികെ ഹോണ്ട സിബിആറിലെത്തിച്ചു. റോഷ്നിയുടെ ആഗ്രഹങ്ങളൊന്നും വീട്ടുകാര്‍ തടഞ്ഞിട്ടില്ല. പിതാവാണ് എല്ലാത്തിനും പിന്തുണ. മകളുടെ സ്വപ്നങ്ങളൊന്നും വേണ്ടെന്നുവെക്കേണ്ടെന്ന വീട്ടുകാരുടെ തീരുമാനമാണ് റോഷ്നിയുടെ ധൈര്യം.
അറബ് കള്‍ച്ചറില്‍ ഡോക്ടറേറ്റ് എടുക്കണമെന്നാണ് റോഷ്നിയുടെ ആഗ്രഹം. അതിനുശേഷം കുടുംബത്തെ ബിസിനസില്‍ സഹായിക്കുകയും. ബിസിനസ് ചെയ്ത് പണമുണ്ടാക്കി ട്രയംഫ് റോക്കറ്റ് 2300 സിസി ബൈക്ക് വാങ്ങണമെന്നും ഈ പെണ്‍കുട്ടി ആഗ്രഹിക്കുന്നു. കേരളത്തിലും പെണ്‍കുട്ടികള്‍ക്കിടയില്‍ ബൈക്ക് പ്രേമം വര്‍ദ്ധിക്കുന്നുണ്ട്. റൈഡിംങ് ട്രൂപ്പുകളും ഉണ്ടാകുന്നുണ്ട്.