മീ ടൂ ക്യാപെയിനിന് വ്യത്യസ്തമായൊരു ആശയവുമായെത്തിയ റോസിന്‍ ജോളിക്ക് വിമര്‍ശനങ്ങളുടെ പൊങ്കാല. പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാമ്പയിന് തുടക്കമിടാമെന്ന എന്ന ആശയത്തോടെയാണ് റോസിന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. മീ ടൂ എന്ന ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്. സംഗതി റോസിന്‍ വിചാരിച്ചതിനേക്കാള്‍ കൈവിട്ട് പോവുകയായിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാമ്പയിനെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം.
താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാമ്പയിനെ ഇത്തരത്തില്‍ പരിഹസിച്ചത് തരംതാഴ്ന്ന പ്രവര്‍ത്തിയായെന്നും വിമര്‍ശനങ്ങള്‍ വന്നതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
റോസിന്‍ എഴുതിയ കുറിപ്പ് ഇങ്ങനെ;
‘തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്‌മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും…’