റോയൽ ചലഞ്ചേഴ്‌സിനെ തകർത്തു മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു

സ്വന്തം ലേഖകൻ

ബെംഗളൂരു: കീറൺ പൊള്ളാർഡിന്റെയും ജോസ് ബട്ട്‌ലറുടെയും അമ്പാട്ടി റായിഡുവിന്റെയും കരുത്തിൽ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സിനെയാണ് രോഹിത് ശർമ്മയും കൂട്ടരും ആറ് വിക്കറ്റിന് കീഴടക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ബാറ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് 4 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 53 പന്തിൽ നിന്ന് പുറത്താകാതെ 68 റൺസെടുത്ത ലോകേഷ് രാഹുൽ ടോപ് സ്‌കോറർ. എ.ബി. ഡിവില്ലിയേഴ്‌സ് 24ഉം മലയാളി താരം സച്ചിൻ ബേബി 13 പന്തിൽ നിന്ന് പുറത്താകാതെ 25ഉം റൺസ് നേടി മികച്ച പ്രകടനം നടത്തി.

ബാംഗ്ലൂരിന്റെ 151 റൺസിന് മറുപടിയുമായി ഇറങ്ങിയ അവർ 18.4 ഓവറിൽ ലക്ഷ്യം കണ്ടു. അവസാന ഓവറുകളിൽ മിന്നുന്ന ബാറ്റിഗ് പ്രകടനം നടത്തിയ പൊള്ളാർഡും ബട്‌ലറും ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പൊള്ളാർഡ് 19 പന്തിൽ 35 റൺസും ബട്‌ലർ 11 പന്തിൽ 29 റൺസുമെടുത്ത് പുറത്താകാതെ നിന്നു. 3.3 ഓവറിൽ 55 റൺസാണ് പൊള്ളാർഡും ബട്‌ലറും ചേർന്ന് അടിച്ചുകൂട്ടിയത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ 25 റൺസെടുത്തപ്പോൾ അമ്പാട്ടി റായിഡു 47 പന്തിൽ 44 റൺസ് നേടി. ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് ആറ് വിജയമടക്കം 12 പോയിന്റുമായി പട്ടികയിൽ ദൽഹി ഡെയർ ഡെവിൾസിനെ മറികടന്ന് മുംബൈ നാലാം സ്ഥാനത്തെത്തി. അതേസമയം പരാജയം റോയൽ ചലഞ്ചേഴ്‌സിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. 10 കളികൽ നിന്ന് നാല് വിജയമാത്രം നേടി അവർ 8 പോയിന്റുമായി ആറാമത്.

Top