തിരുവനന്തപുരം: വാങ്ങി ഒരു മാസം തികയുംമുമ്പേ റോയല്‍ എന്‍ഫില്‍ഡ് ഒാട്ടത്തിനിടെ കത്തി. പതിനഞ്ച് ദിവസം മുമ്പ് വാങ്ങിയ ബുള്ളറ്റിനാണ് തീപിടിച്ചത്. രജിസ്ട്രേഷന്‍ പോലും എടുക്കുന്നതിന് മുന്‍പ് എന്‍ഫീല്‍ഡ് ബുള്ളറ്റിന് തീപിടിച്ചത് വിശ്വസിക്കാനാവാതിരിക്കുകയാണ് ബുള്ളറ്റ് ആരാധകര്‍.
തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനില്‍ നിന്നും ജഗതിയിലേക്ക് പോയ ബുള്ളറ്റ് ജഗതി ജങ്ഷനില്‍ വച്ചാണ് തീപിടിച്ചത്. തീപടര്‍ന്നു പിടിച്ചത് കണ്ടു വേഗം ചാടി ഇറങ്ങിയതുകൊണ്ട് ബൈക്ക് ഉടമ തലനാരിഴയ്ക്ക് രക്ഷപ്പെടുക ആയിരുന്നു.
പാറശ്ശാല ചെക്ക് പോസ്റ്റിലെ ജീവനക്കാരനായ എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹന്‍ നായരുടെയാണ് ബൈക്ക്. ജനുവരി 16 ന് കഴക്കൂട്ടം ഷോറൂമില്‍ നിന്നാണ് 500 സ്റ്റാന്‍ഡേര്‍ഡ് ബൈക്ക് വാങ്ങിയത്. രജിസ്ട്രേഷന്‍ പോലും പൂര്‍ത്തിയാകും മുന്‍പ് ബുള്ളറ്റിന് തീപിടിച്ചതിന്റെ നടുക്കം മാറാതെ കഴിയുകയാണ് മോഹന്‍ നായര്‍.
ബൈക്ക് നിര്‍ത്തിയിട്ടതുകൊണ്ട് ചാടി രക്ഷപ്പെടാന്‍ കഴിഞ്ഞെന്നു മോഹന്‍ നായര്‍ പറഞ്ഞു. പിന്‍ ഭാഗത്ത് ചൂടു പിടിച്ചു തീ പടര്‍ന്നു ബൈക്കില്‍ കയറും മുന്‍പ് ചാടി ഇറങ്ങി സമീപത്തെ പൈപ്പില്‍ നിന്നും വെള്ളം പിടിച്ചു ഒഴിച്ചാണ് തീയണച്ചത്. വേറെ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ആയിരുന്നെങ്കില്‍ സ്ഫോടനത്തിലൂടെ താന്‍ കൊല്ലപ്പെട്ടേക്കുമായിരന്നു എന്ന ഭയം മോഹന്‍ നായര്‍ മറച്ചു വച്ചില്ല.
കമ്പനിക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ നായര്‍ പറഞ്ഞു. നിര്‍മ്മാണത്തിലെ പിഴവാകാം കാരണം എന്നാണ് വ്യക്തമാകുന്നത്. എന്‍ഫീല്‍ഡ് കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് നല്‍കുമെന്നും അദ്ദേഹ വ്യക്തമാക്കി.