റോയല്‍ എന്‍ഫീല്‍ഡ്‌ ഇനി യുഎഇയുടെ നിരത്തുകളിലോടും

bullerറോയല്‍ എന്‍ഫീല്‍ഡിന്റെ ഘനഗംഭീരശബ്ദം ഇനി യു.എ.ഇ നിരത്തുകളിലും ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡാണ് മിഡില്‍ ഈസ്റ്റ് വിപണിയിലേക്കും ഇറങ്ങുന്നത്. ഈ റീജയണില്‍ തന്നെ ഇതാദ്യമായാണ് എന്‍ഫീല്‍ഡ് എത്തുന്നത്.ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ സൈക്കിളിന്‍റെ മിഡീല്‍ ഈസ്റ്റിലെ തന്നെ ആദ്യ ഘോറൂമാണ് ദുബായില്‍ ആരംഭിച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റ്, ക്ലാസിക്, കോണ്ടിനെറ്റല്‍ ജിടി മോഡലുകളെല്ലാം ദുബായിലും ലഭിക്കും. പരിപൂര്‍ണ്ണമായ മോട്ടോര്‍ സൈക്ലിംഗ് എന്ന ആശയമാണ് തങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്‍റര്‍നാഷണല്‍ ബിസിനസ് ഹെഡ് അരുണ്‍ ഗോപാല്‍ വ്യക്തമാക്കി.മിഡ് സൈസ് മോട്ടോര്‍ സൈക്കില്‍ മാര്‍ക്കറ്റാണ് മിഡില്‍ ഈസ്റ്റില്‍ റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

14,000 ദിര്‍ഹം മുതല്‍ 21,000 ദിര്‍ഹം വരെയാണ് വിവിധ മോഡലുകളുടെ വില. ബൈക്ക് ഓടിക്കുന്നവര്‍ക്കും ബൈക്കിനുമുള്ള അനുബന്ധ ഉത്പന്നങ്ങളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ജാക്കറ്റും ടീഷര്‍ട്ടും മുതല്‍ ഷൂസും ബൈല്‍റ്റും വരെ ഇക്കൂട്ടത്തിലുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് മിഡില്‍ ഈസ്റ്റിലും യാത്ര തുടങ്ങുകയാണ്. വിജയങ്ങള്‍ കീഴടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുമായി.

Top