നോട്ടു പിന്‍വലിക്കല്‍ ദുരിതത്തിലാക്കിയ ഈ ബിജെപി നേതാവിനെയെങ്കിലും മോദി സഹായിക്കുമോ..? മരണം കാത്തുകിടക്കുന്ന ഒരു സംഘപരിവാരുകാരന്റെ ജീവിതം

ഭോപാല്‍: നോട്ടു നിരോധനത്തിനം ദുരിതത്തിലാക്കിയത് രോഗികളെയാണ്. നിരവധി പേരുടെ ചികിത്സ പാതിവഴിയില്‍ മുടങ്ങി. അത്യാസന നിലയിലുള്ള രോഗിക്ക് പോലും പണമില്ലാത്ത അവസ്ഥയില്‍ ചികിത്സ നിഷേധിക്കപ്പെട്ടു.

ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ രാഷ്ട്രീയവ്യത്യാസം ഇല്ലതാനും. അത്തരത്തില്‍ മോദിയുടെ നോട്ട് പിന്‍വലിക്കല്‍ ദുരിതത്തിലാക്കിയത് ഒരു ബിജെപി നേതാവിനെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശിലെ ലിഥോറയിലെ ബിജെപി പ്രസിഡന്റ് ഹരികൃഷ്ണ ഗുപ്തയാണ് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാകാതെ മരണം മുന്നില്‍ കാണുന്നത്. ഹരികൃഷ്ണ ഗുപ്തയുടെ ശസ്ത്രക്രിയക്കായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 11 ലക്ഷം രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തോടെ ഈ പണം സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാതെ വന്നതാണ് ഗുപ്തയുടെ ചികിത്സ പ്രതിസന്ധിയിലാകാന്‍ കാരണം.

നോയ്ഡയിലെ ജെപീ ആശുപത്രിയില്‍ നവംബര്‍ 13നായിരുന്നു ശസ്ത്രക്രിയക്ക് ദിവസം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നോട്ട് പിന്‍വലിച്ചതോടെ സമാഹരിച്ചിരുന്ന 11 ലക്ഷം നല്‍കാനാകാതെ വന്നു. ശസ്ത്രക്രിയക്ക് ആകെ വേണ്ടത് 19 ലക്ഷം രൂപയാണ്. ബാക്കി തുകയ്ക്കായി വീട് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് ഗുപ്തയുടെ കുടുംബം.

അടുത്ത അഞ്ചു ദിവസത്തിനകം കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ തന്റെ ജീവന്‍ അപടകത്തിലാകുമെന്ന് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇദ്ദേഹത്തിന് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കരള്‍ രോഗത്തെ തുടര്‍ന്ന് ഗുപ്ത അഞ്ചു മാസമായി കിടപ്പിലാണ്. മകന്‍ അമിത് ഗുപ്തയുടെ ചായക്കടയാണ് കുടുംബത്തിന്റെ വരുമാനമാര്‍ഗം. നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്ന ശേഷം ടീക്ക്മാര്‍ഗിലെ ബിജെപി എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിത് പറയുന്നു.

Top