200 രൂപയുടെ നോട്ട് സെപ്റ്റംബറില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഇതോടെ മൂല്യം കുറഞ്ഞ നോട്ടുകളുടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. സുരരക്ഷാ സവിശേഷതകളോടു കൂടിയാകും 200 ന്റെ നോട്ട് അവതരിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദേവനാഗിരി ലിപിയിലായിരിക്കും 200 എന്ന നമ്പര്‍ രേഖപ്പെടുത്തുക. മുന്‍വശത്ത് ഫ്ളോറല്‍ ഡിസൈന്‍ ഉണ്ടായിരിക്കും.
200 എന്ന നമ്പറും നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടര്‍ മാര്‍ക്കിലായിരിക്കും രേഖപ്പെടുത്തുക. കണ്ണില്‍ നിന്ന് 45 ഡിഗ്രി കോണില്‍ പിടിച്ചാലും 200 എന്ന നമ്പര്‍ വ്യക്തമായി കാണാം.
ഇന്ത്യ, ആര്‍ബിഐ, എന്നീ വാക്കുകളും നോട്ടില്‍ ഉണ്ടാകും. കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ മാര്‍ക്കുകളും നോട്ടില്‍ രേഖപ്പെടുത്തും.
ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും 200 ന്റെ നോട്ടില്‍ ഉണ്ടായിരിക്കും.
എന്നാല്‍ പുതിയ നോട്ട് എടിഎമ്മുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാങ്കുകളില്‍ മാത്രമാകും 200 ന്റെ നോട്ട് ലഭിക്കുക എന്നാണ് സൂചനകള്‍. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്.