![](https://dailyindianherald.com/wp-content/uploads/2016/07/chandrachoodan-rsp.jpg)
തിരുവനന്തപുരം: മുന്നണിമാറ്റം തിടുക്കത്തലായിപോയെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. മുന്നണിമാറ്റം തടയാനാകാത്തതില്‍ ദു:ഖമുണ്ട്. ഈ മൂന്നണിയില്‍ എത്രകാലം തുടരാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നേരിട്ട കനത്ത തോല്‍വിയുടെ കാരണം കണ്ടെത്താന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഢന്‍ .തെരഞ്ഞെടുപ്പിലെ ആര്‍.എസ്.പിയുടെ തോല്‍വി ദയനീയമാണ്. എന്നാല്‍ പെട്ടെന്നു മുന്നണി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറ്റിയ തെറ്റുകള്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ഭരണം ഭേദപ്പെട്ടതാണ്. പറഞ്ഞ കാര്യങ്ങള്‍ അവര്‍ നടപ്പാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പെരുമാറിയത് പ്രതിപക്ഷ നേതാവിനെ പോലെയാണെന്നും ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി.