വര്‍ഗീയ വിഷം ചീറ്റിയ ട്വിറ്റര്‍ സംഘപരിവാരത്തിന്റേത് തന്നെ; ലോകത്തിന് മുന്നില്‍ നാണം കെട്ട ആര്‍എസ്എസ്

ന്യൂഡല്‍ഹി: കേരളത്തെ നടുക്കിയ വെടിക്കെട്ടപകടത്തില്‍ രാജ്യമൊന്നടങ്കം കണ്ണീരണിയുമ്പോള്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി മലയാളികള്‍. കൊല്ലത്ത് നടന്ന വെടിക്കെട്ടപകടം മുസ്‌ലിംങ്ങളും സിപിഐഎമ്മുമാണെന്ന് ആരോപിക്കുകയും കടുത്ത വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്ത ഓം ഹിന്ദു ക്രാന്തി ആര്‍എസ്എസ് എന്ന ട്വിറ്റര്‍ ഇതിനിടെ അപ്രത്യക്ഷമാവുകയും ചെയ്തു.

ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നത്. മാത്രമല്ല ഇതൊരു വ്യാജ അക്കൗണ്ടുമാണെന്നാണ് വാദം. എന്നാല്‍ ബിജെപി നേതാവ് സുബ്രമണ്ഹ്യം സ്വാമി അക്കൗണ്ട് ഉടമയായ ജയ്കൃഷ്ണന്‍ജി യെ പലപ്പോഴും പരാമര്‍ശിക്കുകയും ചൂണ്ടിക്കാട്ടുന്നുമുണ്ട്. മാത്രമല്ല ഇതേ പോലെ വര്‍ഗീയ വ്യാഖ്യാനങ്ങള്‍ ഉന്നയിക്കുന്ന മറ്റു അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റുകള്‍ വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തഭൂമിയായി കൊല്ലം പരവൂരില്‍ മാറിയപ്പോള്‍ രാജ്യം അതിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതിനിടെ മുതലെടുപ്പുമായി സംഘപരിവാര്‍ അനുയായികള്‍. കൊല്ലത്തുണ്ടായത് കേവലം അപകടമല്ലെന്നും മുസ്ലീം തീവ്രവാദ സംഘടനകളും സിപിഐഎമ്മും നടത്തിയ ആസൂത്രിത സ്‌ഫോടനമാണെന്നാണ് സംഘപരിവാര്‍ സംഘനകളുടെ പേരിലുള്ള ട്വിറ്ററിലുണ്ടായിരുന്നത്.

ഒം ഹിന്ദു ക്രാന്തി ആര്‍എസ്എസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പ്രചരണം .മറ്റ് ചില ട്വിറ്റര്‍ അക്കൊണ്ടുകളില്‍ നിന്നും സമാന പ്രചരണമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തകാലത്ത് കേരളത്തിലെ ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള അക്രമണമാണ് ഇതിനു പിന്നിലെന്നും ഹിന്ദുക്കള്‍ കരുതിയിരിക്കണമെന്നുമാണ് പ്രചരണം.

Top