ന്യൂഡല്‍ഹി: യുപിയിലെ വിജയത്തിന് ശേഷം സംഘപരിവാര്‍ സംഘടനകളുടെ അടുത്ത ലക്ഷ്യം ബംഗാളും കേരളവുമെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും കേരളത്തില്‍ ഒരു സീറ്റുമായി അക്കൗണ്ട് തുറക്കാനും ബിജെപിക്ക് സാധിച്ചിരുന്നു.
കേരളവും ബംഗാളും കൈപിടിയിലൊതുക്കാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ഈയാഴ്ച കോയമ്പത്തൂരില്‍ ചേരുന്ന ആര്‍എസ്എസ് ഭാരവാഹികളുടെ അഖിലഭാരതീയ പ്രതിനിധി സഭ തീരുമാനങ്ങള്‍ കൈക്കൊള്ളും.
ബംഗാളിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി. ഭൂരിപക്ഷസമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.ബംഗാളില്‍ സാധാരണ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ആര്‍എസ്എസിനെതിരെയാണ് തുടര്‍ച്ചയായി ആക്രമണം നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ്സായിരുന്നു.കേരളത്തില്‍ വോട്ട് ശതമാനം ഇരട്ടിയോളമാക്കാനും ബംഗാളില്‍ രണ്ടര ഇരട്ടിയായും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളവും ബംഗാളും അടുത്ത ലക്ഷ്യമായി സംഘടന കാണുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.