എസ്എന്‍ഡിപിക്കു വേണ്ടി ഹിന്ദു ഐക്യമുണ്ടാക്കാന്‍ ആര്‍എസ്എസ്: ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും ഹിന്ദു സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: വിശാല ഹിന്ദു ഐക്യത്തോടെ കേരളത്തില്‍ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിക്കു കൂടുതല്‍ പിന്‍തുണ നല്‍കാന്‍ ഹിന്ദു ഐക്യവേദിയും ആര്‍എസ്എസും തന്ത്രങ്ങളൊരുക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ ഹിന്ദു ജാതി മത സംഘടനകളുമായി ചര്‍ച്ച നടത്തി എസ്എന്‍ഡിപിയുമായി അടുപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ ആര്‍എസ്എസ് തയ്യാറാക്കുന്നത്.
ആര്‍എസ്എസിന്റെ ജില്ലാ തല കാര്യവാഹകുമാര്‍ക്കു ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ ഓരോ ഹിന്ദു സംഘടനകളുടെയും നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇതു സംബന്ധിച്ചു സംസ്ഥാന തലത്തില്‍ വിവരം പങ്കു വയ്ക്കാനാണ് ആര്‍എസ്എസ് ജില്ലാ ഘടകള്‍ക്കു നല്‍കിയിരിക്കുന്ന നി്ര്‍ദേശം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരച്ചു ഇതിനുള്ള പ്രചാരണം നടത്തി, വേണ്ട ശക്തി സംഭരിക്കാന്‍ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും ശ്രമിച്ചിട്ടുണ്ട്.
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന കേരള യാത്രയ്ക്കു പൂര്‍ണ പിന്‍തുണ നല്‍കാനും ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും സ്ഥലങ്ങളില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ക്കു സിപിഎമ്മില്‍ നിന്നു ഭീക്ഷണിയുണ്ടെങ്കില്‍ വേണ്ട സംരക്ഷണം നല്‍കാനും ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top