
ദില്ലി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയത് ആര്‍എസ്എസിന്‍റെ സഹായത്തോടെയാണെന്ന് വെളിപ്പെടുത്തല്‍ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ റഷിദ് കിദ്വായിയുടെ 24 അക്ബര്‍ റോഡ്: എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പീപ്പിള്‍ ബിഹൈന്‍ഡ് ദി ഫാള്‍ ആന്‍ഡ് റൈസ് ഓഫ് ദി കോണ്‍ഗ്രസ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആ വര്‍ഷം 523 സീറ്റില്‍ 415 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയിരുന്നത്. പുസ്തകത്തിലെ ‘ദി ബിഗ് ട്രീ എന്‍റ് ദി സാപ്ലിങ്’ എന്ന അധ്യായം തുടങ്ങുന്നത് ഇന്ദിരാഗന്ധി വധവുമായി ബന്ധപ്പെട്ട കാര്യങ്ങളോടെയാണ്.
രാജീവ് ഗാന്ധി ദില്ലിയില്‍ എത്തിയതോടെ അദ്ദേഹം പ്രധാനമന്ത്രിയായി കാണണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ഇന്ദിരാ ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിസി അലക്സാണ്ടര്‍ അറിയിച്ചു. എന്നാല്‍ സോണിയാ ഗാന്ധി രാജീവിനെ ഇതില്‍ നിന്ന് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തന്‍റെ ഉത്തരവാദിത്തമാണ് വ്യക്തമാക്കി പാര്‍ട്ടിയുടെ ആവശ്യം രാജീവ് ഏറ്റെടുക്കുകയായിരുന്നു. 1984 ഡിസംബര്‍ 24 നും 27 നും ഇടയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടു. 25 ദിവസത്തെ പ്രചാരണത്തിനിടയില്‍ രാജീവ് ഗാന്ധി കാറിലും ഹെലികോപ്റ്ററിലുമൊക്കെയായി ശക്തമായി പ്രചാരണം നടത്തി. ഇന്ദിരയുടെ വധത്തോടെയുണ്ടായ സഹതാപ തരംഗത്തിനിടയിലും ഹിന്ദുത്വ രാഷ്ട്രീയം മുതലെടുക്കാനായിരുന്നു രാജീവിന്‍റെ ശ്രമം. ഇതിനായി അദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍സംഘചാലക് ആയ ബലാസാഹേബ് ദിയോറാസുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി പുസ്തകത്തില്‍ പറയുന്നു.
ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നിട്ട് പോലും ആര്‍എസ്എസ് തിരഞ്ഞെടുപ്പില്‍ രാജീവിന് പിന്തുണ നല്‍കി. ഈ ഒരൊറ്റ പിന്തുണയിലാണ് തന്‍റെ മുത്തച്ഛനും അമ്മയ്ക്കും പോലും മറികടക്കാന്‍ പറ്റാത്ത സ്വപ്ന സംഖ്യയായ 415 ലോക്സഭാ സീറ്റ് രാജീവ് നേടിയെടുത്തത്. കോണ്‍ഗ്രസ് നേതാവും അന്നത്തെ ലോക്‌സഭാംഗവുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്ത് അവകാശപ്പെടുന്നത് താനാണ് രാജീവും ദിയോറാസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിച്ചത് എന്നാണ്. രാമജന്മഭൂമിയില്‍ ശിലയിടാന്‍ അനുവദിച്ചാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ രാജീവ് തന്റെ അഭിപ്രായം ചോദിച്ചിരുന്നതായി 2007 ലില്‍ പുരോഹിത് വെളിപ്പെടുത്തിയിരുന്നു. അതേസമയം കിദ്വായിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ ബിജെപി നിഷേധിച്ചു.