ന്യൂഡല്‍ഹി: ആദം നബിയും മുഹമ്മദ് നബിയുടെ ഭാര്യയും മാംസം കഴിച്ചിട്ടില്ലെന്നും പ്രവാചകന്‍ മാംസ ഭക്ഷണത്തിന് എതിരായിരുന്നുവെന്നുമുള്ള ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം.
ആര്‍എസ്എസ് മുസ്ലിം വിങ്ങായ മുസ്ലിം രാഷ്ട്രീയ മഞ്ച് സര്‍വ്വകാലാശാലയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് മാംസ ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ് മുസ്ലീങ്ങള്‍ അതൊഴിവാക്കണം. ആവശ്യമെങ്കില്‍ പശുവിന്‍ പാല്‍ മാത്രം കഴിക്കാം എന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്.
ജാമിയ മിലിയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ തലാത്ത് അഹമ്മദിനും ചടങ്ങിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. .ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കവേ മുസ്ലീങ്ങള്‍ക്ക് വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയാണ് ഇന്ദ്രേഷ് കുമാര്‍ മടങ്ങിയത്.
റമാദാന്‍ മാസത്തില്‍ അവരവരുടെ പരിസര പ്രേദേശത്തും, പള്ളിയിയ്ക്കും ദര്‍ഗയ്ക്കും സമീപം മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. അങ്ങനെ ചെയ്താല്‍ മലിനീകരണം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാം. വീടിന്റെ പരിസരത്ത് തുളസിച്ചെടി നട്ടുപിടിപ്പിക്കണം എന്നിവയായിരുന്നു ഇന്ദ്രേഷ് കുമാര്‍ മുന്നോട്ട് വച്ച മറ്റ് നിര്‍ദേശങ്ങള്‍. മുസ്ലീമിനെ മനോഹരമാക്കാനാണ് അല്ലാതെ മോശമാക്കാനല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍ ശ്രമിക്കേണ്ടതെന്നും കുമാര്‍ ആവശ്യപ്പെട്ടു.
ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഇതിനു മുന്‍പും വിവാദ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു രാജ്യദ്രോഹിയാണെന്ന ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.