മനുസ്മൃതി ദലിത് സ്ത്രീ വിരുദ്ധ ഗ്രന്ഥമെന്ന് സമ്മതിച്ച് ആര്‍എസ്എസ്

ഹൈന്ദവ ഗ്രന്ഥമായ മനുസ്മൃതിയില്‍ ദലിത്-സ്ത്രീ വിരുദ്ധ ഭാഗങ്ങളുണ്ടെന്ന് സമ്മതിച്ച് ആര്‍എസ്എസ്. വിമര്‍ശന വിധേയമായ ഭാഗങ്ങള്‍ തിരുത്തി തങ്ങളുടെ ഭാഗം ന്യായികരിക്കാനുള്ള തന്ത്രപാടിലാണ പുതിയ കുറ്റസമ്മതം.

മനുസ്മൃതിയിലെ ദലിത്- സ്ത്രീ വിരുദ്ധമായ ഭാഗങ്ങള്‍ പരിഷ്‌കരിക്കാനും ഒഴിവാക്കാനുമാണ് നീക്കം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുമെന്ന് സന്‍സ്‌കാര്‍ ഭാരതിയുടെ ജോയിന്റ് സെക്രട്ടറി ആമീര്‍ ചന്ദ് മാധ്യമങ്ങളെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുസ്മൃതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ നാടകങ്ങളില്‍ കൂടിയും മറ്റും ജനങ്ങളിലേക്ക് എത്തിക്കാനും ആര്‍എസ്എസ് ആലോചിക്കുന്നുണ്ട്.ഹിന്ദു ഗ്രസ്ഥങ്ങള്‍ക്കെതിരെ വിമര്‍ശമുന്നയിക്കുന്നതിന് ഉപയോഗിക്കുന്ന ഭാഗങ്ങളെ മനുസൃമിതിയില്‍ നിന്നും മാറ്റുന്നതിനായി വാദിക്കാനും സന്‍സ്‌കാര്‍ ഭാരതി തീരുമാനിച്ചിട്ടുണ്ട്

മനുസ്മൃതിയിലെ ചില ഭാഗങ്ങളോട് എതിര്‍പ്പുകളുണ്ട്. ഞങ്ങള്‍ അവ അംഗീകരിക്കുന്നില്ല. അത് മനുസ്മൃതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇന്നത്തെ സാഹചര്യത്തില്‍ മനുസ്മൃതിയെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു

എണ്ണായിരത്തോളം വര്‍ഷങ്ങളുടെ പഴക്കം മനുസ്മൃതിക്കുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഒരുപാട് മാറ്റങ്ങളോടെയാണ് നിലവിലുള്ള മനുസ്മൃതി രൂപപ്പെട്ടത്. അത് കൊണ്ട് തന്നെ വിശ്വാസ്യത ഉറപ്പിക്കുന്നതിന് വേണ്ടി ഇതിനെ കുറിച്ച് പുതിയൊരു പഠനം നടക്കേണ്ടിയിരിക്കുന്നു.

മനുസ്മൃതിയിലെ ചില ഭാഗങ്ങള്‍ സ്ത്രീ വിരുദ്ധമായും ദലിത് വിരുദ്ധമായും വ്യഖ്യാനിക്കുന്നതും അജ്ഞത കൊണ്ടും പ്രത്യേക ഉദ്ദേശങ്ങള്‍ക്കും വേണ്ടിയാണ്. അജ്ഞത കൊണ്ടാണ് ഹിന്ദു ഗ്രന്ഥങ്ങളെ ആളുകള്‍ വിമര്‍ശിക്കുന്നത്. കാലാനുസൃതമായി ചേരാത്ത ഭാഗങ്ങല്‍ മനുസ്മൃതിയിലുണ്ടെങ്കിലും അവ പഠനത്തിലൂടെ ഒഴിവാക്കാനാകുന്നതാണെന്നും ചന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന് പദ്ധതിക്കുള്ള യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു.

Top