![](https://dailyindianherald.com/wp-content/uploads/2016/10/RSS-KERALA-MUSLIM.png)
തിരുവനന്തപുരം :കേരളത്തെ കാവിപുതപ്പിക്കാന്‍ ആസൂത്രിത തന്ത്രങ്ങള്‍ മെനഞ്ഞ് ആര് എസ് എസ്. കേരളത്തില്‍ എന്ത് വിലകൊടുത്തും ആഴത്തില്‍ വേരൂന്നാതെ പിന്നോട്ടില്ലെന്ന് ആര് എസ് എസ് പ്രഖ്യാപിച്ചു. പ്രതിരോധത്തിനപ്പുറം ആക്രമിച്ച് കീഴടക്കേണ്ട വര്‍ഗ്ഗ ശത്രു സി പി എം. മുസ്ലീം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാനുള്ള സി പി എം തന്ത്രങ്ങള്‍ക്ക് ബദലായി കേരളത്തില്‍ ഹൈന്ദവ സാംസ്കാരിക ഇടപെടല്‍ തീവ്രമാക്കാനും ആര് എസ് എസ് തീരുമാനം. മുസ്ലീം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി മെരുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ട ചുമതല ബി ജെ പി ബി, ഡി ജെ എസ് പാര്‍ട്ടികള്‍ നിര്‍വഹിക്കും.
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ആര് എസ് എസ് ക്യാമ്പ് ഓഫീസ് തുറക്കും.എല്ലാ സംഘപരിവാര്‍ സംഘടനകളുടേയും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ഈ ക്യാമ്പ് ഓഫീസുകളായിരിക്കും. മലബാര്‍ മേഖലയില്‍ കണ്ണൂര്‍ ജില്ല, മധ്യ കേരളത്തില്‍ കോട്ടയം ജില്ല, തെക്കന്‍ കേരളത്തില്‍ കൊല്ലം ജില്ല എന്നിവിടങ്ങളിലാണ് ക്യാമ്പ് ഓഫീസ് തുറക്കുക. ആര് എസ് എസിനായിരിക്കും പൂര്‍ണ്ണ നിയന്ത്രണം.
ഇനിയുള്ള നാളുകളില്‍ ആര് എസ് എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിപുലമായ സമ്മേളനങ്ങള്‍ക്ക് കണ്ണൂര്‍, കോട്ടയം, കൊല്ലം ജില്ലകള്‍ വേദിയാകും. ആര് എസ് എസ് ന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ സംയുക്തമഹാസമ്മേളനം ഉടന്‍ കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കും. ആര് എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി എന്നിവര്‍ മഹാസമ്മേളനത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. മഹാസമ്മേളനത്തില്‍ വച്ച് സി പി എമ്മിന് ആശയപരമായി ശക്തമായ മറുപടി നല്‍കും. കേരളം ഇന്നുവരെ കാണത്ത തലത്തില്‍ ഏറ്റവും വലിയ പഥസഞ്ചലനത്തിന് കണ്ണൂര്‍ വേദിയാകും. കണ്ണൂര്‍ പോലുള്ള രാഷ്ട്രീയ അതിവൈകാരികത നിറഞ്ഞ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ഇടത് അനുഭാവികളെ അടര്‍ത്തിയെടുക്കും. കണ്ണൂര്‍ മഹാസമ്മേളനത്തില്‍ ഇതുവരെ ഇടത്പാളയം വിട്ട് തങ്ങളുടെ പക്ഷത്തേക്ക് വന്നവര്‍ക്ക് സ്വീകരണം നല്കി സമ്മേളനത്തെ അഭിസംബോധന ചെയ്യിക്കും. മഹാസമ്മേളനം രണ്ട് മലയാളം ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.
എല്‍ ഡി എഫും യു ഡി എഫും വിടുന്നവരെ ഇനി ബി ജെ പി യില്‍ ആകില്ല അംഗത്വം നല്‍കുക. പകരം ബി ഡി ജെ എസ് പോലുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തി ഘടകക്ഷികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബി ജെ പി ക്ക് നിര്‍ദ്ദേശം നല്‍കും. ഹൈദ്രാബാദിലെ ഘട്കേശ്വര് അന്നോജിഗുഡ വിദ്യാവിഹാര്‍ ഹൈസ്കൂളില്‍ ഒക്ടോബര്‍ 23 ഞായറാഴ്ച (ഇന്നലെ) ആരംഭിച്ച മൂന്ന് ദിവസത്തെ ആര് എസ് എസ് ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിലാണ് അവതരിപ്പിക്കപ്പെട്ട വിവിധ പ്രമേയങ്ങള്‍ ക്രോഡീകരിച്ച് കേരളത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള പദ്ധതികള്‍ക്ക് അവസാന രൂപം നല്‍കിയിരിക്കുന്നത്. നയതീരുമാനം എടുക്കുന്നതില്‍ ആര് എസ് എസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകമാണ് ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍.
ആര് എസ് എസ് പുതിയകാല രാഷ്ട്രീയ ആവശ്യകതയ്ക്ക് അനുസൃതമായി ചര്‍ച്ചചെയ്ത് അവതരിപ്പിക്കപ്പെടുന്ന പദ്ധതികളെ പ്രതിരോധിച്ച് മുന്നേറാന്‍ സി പി എം ഉള്‍പ്പെടെയുള്ള ഇടത് കക്ഷികള്‍ എന്ത് മറുതന്ത്രങ്ങള്‍ ആവിഷ്കരിക്കും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുക എല്ലാ പാര്‍ട്ടികളുടേയും മത്സരസ്വഭാവത്തോടെയുള്ള അജണ്ടയാകുമ്പോള്‍.രാഷ്ട്രീയ കേരളം മുമ്പെങ്ങുമില്ലാത്ത വിധം സംഘര്ഷഭരിതമാവുക ഇത്തരം മാനങ്ങളിലാവും.
എസ് വി പ്രദീപ്, ന്യൂസ് 18 മുൻ സീനിയർ അവതാരകൻ, 9495827909
https://www.facebook.com/