പാരമ്പര്യം കാക്കാന്‍ പതിനഞ്ചാം വയസ്സില്‍ കെട്ടിച്ചു; പെട്ടെന്ന് ഗര്‍ഭിണിയാകാന്‍ നിരന്തരം ബലാത്സംഗം; റൂബി മാരി അനുഭവിച്ച പീഡനം ഇങ്ങനെ

ലണ്ടന്‍: പാരമ്പര്യം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. ഈ അവസരത്തില്‍ നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ജീവിതമാണ് റൂബി മാരി എന്ന മുപ്പത്തഞ്ചുകാരിയുടേത്. കുടയേറ്റം നടത്തിയ മാതാപിതാക്കള്‍ മകള്‍ മറ്റു പാരമ്പര്യത്തിലും സംസ്‌കാരത്തിലും പോകാതിരിക്കാനായി കാണിച്ച ക്രൂരതയാണ് റൂബി മാരിയുടെ ജീവിതം. സായിപ്പന്മാരെ കെട്ടാതിരിക്കാന്‍ പതിനഞ്ചാം വയസില്‍ നാട്ടില്‍ കൊണ്ടുപോയി ഒരു പരിചയവുമില്ലാത്ത വ്യക്തിയോടൊപ്പം വിവാഹം ചെയ്തയക്കപ്പെട്ടതാണ് രുബി മാരിയെ.

റൂബി മാരി എന്ന മുപ്പത്തഞ്ചുകാരിക്കു സംഭവിച്ചത് ഇതാണ്. യുകെയില്‍ ജനിച്ചു വളര്‍ന്ന ബംഗ്ലാദേശ് വംശജയായ റൂബിക്ക് പതിനഞ്ചാം വയസില്‍ തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള ഒരാളെ കെട്ടേണ്ടി വന്നു. സ്വന്തം നാട്ടുകാരനെ തന്നെ വിവാഹം കഴിക്കണമെന്നുള്ള മാതാപിതാക്കളുടെ വാശിയിലാണ് പതിനഞ്ചു വയസുമാത്രം പ്രായമുള്ളപ്പോള്‍ ബംഗ്ലാദേശില്‍ കൊണ്ടുപോയി റൂബിയുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ പേടിപ്പെടുത്തുന്നതായിരുന്നു ഓരോ ദിവസമെന്നും റൂബി ഇപ്പോള്‍ ഓര്‍ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെട്ടെന്ന് ഗര്‍ഭിണിയാകുന്നതിനുവേണ്ടി ഭര്‍ത്താവ് എന്നും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റൂബി ഇപ്പോള്‍ ഓര്‍ക്കുന്നു. എത്രയും പെട്ടെന്ന് അയാള്‍ക്ക് യുകെയിലേക്ക് എത്തുന്നതിനു വേണ്ടിയായിരുന്നു റൂബിയെ ഗര്‍ഭിണിയാക്കാന്‍ പണിപ്പെട്ടത്. ഇതിനിടെ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ ഒരാള്‍ റൂബിക്ക് ഗര്‍ഭനിരോധന ഗുളികകള്‍ എത്തിച്ചു നല്‍കിയെങ്കിലും വീട്ടുകാര്‍ അതു കൈയോടെ പിടികൂടുകയും നശിപ്പിച്ചുകളയുകയുമായിരുന്നു.

ഗര്‍ഭിണിയായ റൂബി പ്രസവത്തിനായി വേല്‍സില്‍ എത്തിയെങ്കിലും ആ വിവാഹബന്ധത്തില്‍ നിന്നും ഒഴിയാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. താന്‍ ജന്മംകൊടുത്ത കുട്ടി വികലാംഗയാണെന്ന് അറിഞ്ഞതും റൂബിക്ക് കടുത്ത ഷോക്കായിരുന്നു. ഭര്‍ത്താവിന് ഹെര്‍പീസ് ഗണത്തില്‍ പെട്ട അസുഖമുണ്ടായിരുന്നതിനാല്‍ അതിന്റെ ഫലമായി കുട്ടിക്ക് വൈകല്യം സംഭവിക്കുകയായിരുന്നു.

ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത റൂബി ഇപ്പോള്‍ സന്തോഷവതിയാണ്. മുപ്പതു വയസിനു മുകളിലുള്ളവര്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ 2016-ല്‍ മിസിസ് ഗാലക്സി യുകെ പട്ടം ചൂടിയത് റൂബി മാരിയായിരുന്നു. പിന്നീട് അടുത്ത വര്‍ഷവും മിസിസ് ഗാലക്സി അന്താരാഷ്ട്രപട്ടം ചൂടാനും ഈ മുപ്പത്തഞ്ചുകാരിക്ക് സാധിച്ചു.

തന്റെ ജീവിതത്തില്‍ സംഭവിച്ച കയ്പേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ റൂബിക്ക് മടിയില്ല. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് സംഭവിക്കാവുന്ന ഇത്തരം ദുരവസ്ഥകളെ കുറിച്ച് ബോധവത്ക്കരണം നടത്തുകയാണ് റൂബിയിപ്പോള്‍. വെറും ആറുമാസത്തെ ദാമ്പത്യത്തിനു ശേഷം അതിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചനം നേടിയ ഈ സുന്ദരി ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്.

Top