ബാഹുബലിക്ക് ശേഷം 100 കോടി മുതല്‍മുടക്കുമായി ബ്രഹ്മാണ്ട ത്രീഡി ചിത്രം; രുദ്രമാദേവി; താര സുന്ദരി അനുഷ്‌ക കിടിലന്‍ നായികാ വേഷത്തില്‍

ബാഹുബലിക്ക് ശേഷം കോടികളുടെ മുതല്‍ മുടക്കുമായി മറ്റൊരു തെലുങ്ക് ചിത്രം കൂടി പ്രേക്ഷകരെ തേടിയെത്തുന്നു. മൂന്ന് വര്‍ഷത്തെ ചീത്രീകരണവും 100 കോടി രൂപയുടെ ചിലവുമായാണ് രുദ്രമാദേവി എന്ന ചിത്രം അടുത്ത ദിവസങ്ങളില്‍ തിയ്യേറ്ററുകളില്‍ എത്തുന്നത്. ഗ്രാഫിക്‌സിനും സെപ്ഷല്‍ ഇഫക്ടിനും പ്രാധാന്യം നല്‍കി തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രികരിച്ച ചരിത്ര ത്രീഡി സിനിമയാണ് രുദ്രമാദേവി.

ഇതില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയാണ്. അല്ലു അര്‍ജ്ജുന്‍, നിത്യാ മേനോന്‍, കാതറിന്‍ തേരസ, പ്രകാശ് രാജ്, ആദിത്യമോനോന്‍ തുടങ്ങിയ വമ്പന്‍ താരനിരയും ഉണ്ട്. സെപ്തബര്‍ നാലിനാണ് ഇന്ത്യമുഴുവനും ഒരേ സമയം ത്രീഡിയിലും 2ഡിയിലും റിലീസ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ട് സാമ്രാജ്യങ്ങല്‍ തമ്മില്‍ മൂന്ന് തമലുറകളായി നടന്ന കുടിപകയുടെയും യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ. പുരുഷ മേധാവിത്വമുള്ള സമ്രാജ്യത്വത്തില്‍ അതീജീവനത്തിനായി പടപൊരുതുന്ന ധീരവനിതയാണ് രുദ്രമാ എന്ന കഥാപാത്രം.

കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ദേശിയ അവാര്‍ഡ് ജേതാവും കൊമേഴ്‌സ്യല്‍ ഡയറക്ടറുമായ ഗുണശേഖറാണ്.ഇളയാരാജ സംഗീത മൊരുക്കിയ ആറ് ഗാനങ്ങലും, നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്. ബാഹുബലിക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പിറ്റര്‍ ഹെയ്‌നാണ് രുദ്രമാദേവിക്കു വേണ്ടിയും ആക്ഷന്‍ രംഗങ്ങള്‍ തയ്യാറാക്കിയത്.

 

Top