ഡോളര്‍ നിരക്ക് കുത്തനെ ഉയരുന്നതില്‍ ആവേശം കൊണ്ട് ഒരുകൂട്ടം ഇന്ത്യക്കാര്‍. രൂപയുടെ വിനിമയ മൂല്യം കുറയുന്നതില്‍ ആഹ്ലാദിക്കുന്നത് മറ്റാരുമല്ല പ്രവാസികള്‍ തന്നെയാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നതില്‍ പ്രവാസികള്‍ക്കാണ് ആഹ്ലാദം.
5000 യുഎഇ ദിര്‍ഹം ഇന്ന് കയ്യിലുണ്ടെങ്കില്‍ നാട്ടിലെ ഒരു ലക്ഷത്തോളം രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയായി എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞ് ഒരു ദിര്‍ഹത്തിന് 19.59 ആയി. ഖത്തര്‍ റിയാല്‍ 19.76, സൗദി റിയാല്‍ 19.18, ഒമാന്‍ റിയാല്‍ 187.06, ബഹ്റൈന്‍ ദിനാര്‍ 191.28, കുവൈത്ത് ദിനാര്‍ 237.04 എന്നിങ്ങനെയാണ് ഗള്‍ഫ് കറന്‍സികളുടെ നിരക്കുകള്‍.
മാസത്തിന്റെ തുടക്കമായതിനാല്‍ ലഭിക്കുന്ന വേതനം പരമാവധി നാട്ടിലേക്കയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിന് 20 രൂപ വരെ ലഭിക്കുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. ഒരു മാസത്തിനുള്ളില്‍ ഒരു രൂപയ്ക്കടുത്താണ് വര്‍ധനയുണ്ടായത്. അസംസ്‌കൃത എണ്ണവില വര്‍ധനയെ തുടര്‍ന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.