ക്രൈം ഡെസ്‌ക്
ബെർലിൻ: ഐഎസിനെതിരെ ചാരവൃത്തി നടത്തിയതായി ആരോപിച്ചു റ്ഷ്യൻ യുവതിയ്ക്കു ക്രൂരപീഡനത്തിനൊടുവിൽ വധശിക്ഷ. ആറു ദിവസത്തോളം പത്തിലേറെ ഐഎസ് ഭീകരർ ചേർന്നു ക്രൂരമായി പീഡിപ്പിച്ച ശേഷം, നഗ്നയാക്കി പൊതുനിരത്തിൽ എത്തിച്ചു വെടിവച്ചു കൊല്ലുകയായിരുന്നു. റഷ്യയ്ക്കു വേണ്ടി ഐസിസ് ഭീകര സംഘടനക്കെതിരെ ചാരവൃത്തിലേർപ്പെട്ട റഷ്യൻ യുവതിയ്ക്കാണ് ക്രൂരമായ അന്ത്യമുണ്ടായത്. റഷ്യൻ ഇന്റലിജൻസ് ഏജന്റായ എൽവിര കാരാവെയാണ് ഭീകരർ പരസ്യമായി വെടിവെച്ച് കൊലപ്പെടുത്തിയത്.
റഷ്യയുടെ വടക്കൻ കൗക്കാസ് പ്രദേശത്ത് ഐസിസിന് ഏറെ സ്വാധീനമുള്ളതാണ്. ഇവിടെ നടക്കുന്ന ഐസിസ് പദ്ധതികളെ റഷ്യൻ ഇന്റലിജൻസിൽ കൈമാറുന്നതിനു വേണ്ടി നാല് വർഷം മുൻപാണ് എൽവിര തീവ്രവാദ സംഘടനയിൽ ചേരുന്നത്. ഐസിസിനു വേണ്ടി പോരാടാനെന്ന പേരിൽ ഇവർ ഭീകരവാദിയായ അബു മുസ്ലീമിനെ വിവാഹം കഴിക്കുകയും ചെയ്തു.
തുടർന്ന് ഐസിസിനു വേണ്ടി പ്രവർത്തിക്കവെ എൽവിര പ്രദേശത്തുള്ള തീവ്രവാദികളുടെ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസിനു കൈമാറുകയും ചെയ്തിരുന്നു. കൂടാതെ ആറ് തീവ്രവാദികളെ വധിക്കാനും എൽവിരക്കു കഴിഞ്ഞു. എന്നാൽ ഭർത്താവായ അബു മുസ്ലീമിന്റെ മരണമാണ് അൽവിരക്കെതിരെ തീവ്രവാദികൾ തിരിയാനുള്ള കാരണം. സംശയത്തെ തുടർന്ന് ഭീകരർ നടത്തിയ ചോദ്യം ചെയ്യലിൽ അബുവിനെ വിഷം നൽകി കൊലപ്പെടുത്തിയെന്ന് വ്യക്തമാകുകയായിരുന്നു.
ചാരവൃത്തിക്കായി തങ്ങളുടെ സംഘടനയിൽ ചേർന്ന ഇവർ ആറ് സഹോദരന്മാരുടെ മരണത്തിന് ഉത്തരവാദിയാണെന്നും യുവതിക്ക് മരണത്തിൽ കുറഞ്ഞ ശിക്ഷയില്ലെന്നും പ്രദേശത്തെ ഐസിസ് വക്താവ് വ്യക്തമാക്കി.ഇതേ തുടർന്ന് ആദ്യം ഇവരെ ഒരാഴ്ച പൂർണ നഗ്നയാക്കി തടവിൽ പാർപ്പിച്ചു. ഇവിടെ പത്തിലേറെ ഭീകരർ മാറി മാറി ഇവരെ ബലാത്സംഗത്തിനു ഇരയാക്കി. തുടർന്നാണ് പൊതുനിരത്തിൽ എത്തിച്ചു വെടിവച്ചു കൊലപ്പെടുത്തിയത്.